Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ ഈരയില്‍ പാലം ഉദ്ഘാടനം ചെയ്തു
17/07/2023
വെച്ചൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡിലെ ഈരയില്‍ തോടിന് കുറുകെ വെച്ചൂര്‍ പഞ്ചായത്ത് നിര്‍മിച്ച പാലം പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെച്ചൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ ഈരയില്‍ തോടിനു കുറുകെ പഞ്ചായത്ത് നിര്‍മിച്ച പാലം നാടിനു സമര്‍പ്പിച്ചു. വെച്ചൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു. അപകടനിലയിലായ പാലം പൊളിച്ചു നീക്കി സുരക്ഷിതമായ പാലമൊരുക്കിയതിന്റെ ആഹ്ലാദത്തില്‍ പ്രദേശവാസികള്‍ മധുര പലഹാരങ്ങളും പായസവും വിതരണം ചെയ്തു ആഹ്ലാദം പങ്കു വച്ചു. ഈരയില്‍ തോടിനു തെക്കുഭാഗത്തെ നിരവധി കുടുംബങ്ങളും വിവിധ പാടശേഖരങ്ങളിലേക്ക് കര്‍ഷകരും കര്‍ഷക തൊഴിലാളികളും പോകുന്നതു ഈ പാലം കടന്നാണ്. ഒരു മാസം മുമ്പാണ്  തോടിനു കുറുകെ ഏഴു ലക്ഷം രൂപ വിനിയോഗിച്ചാണ് പഞ്ചായത്ത് പാലം നിര്‍മാണം ആരംഭിച്ചത്.
ഇരുമ്പു കേഡറിനു മീതെ ഇരുമ്പുപാളികള്‍ പാകി ഓട്ടോറിക്ഷ കടന്നുപോകുന്ന വിധത്തിലുള്ള പാലമാണ് നിര്‍മിച്ചിരിക്കന്നത്. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സോജി ജോര്‍ജ്, പി.കെ മണിലാല്‍, പഞ്ചായത്ത് അംഗങ്ങളായ എന്‍ സുരേഷ് കുമാര്‍, എസ് ബീന, ബിന്ദു രാജു, സ്വപ്ന മനോജ്, ശാന്തിനി രാജീവ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.ടി സണ്ണി, ജയ്‌മോന്‍, വിപിനചന്ദ്രന്‍, പി.ജി ഷാജി എന്നിവര്‍ പങ്കെടുത്തു.