Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാമായണ മാസാചരണം: ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
16/07/2023

വൈക്കം: വൈക്കത്തെ വിവിധ ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണം വിപുലമായ ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെയാണ് രാമായണ മാസാചരണം. ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രത്തില്‍ രാമായണ മാസാചാരണത്തിന്റെ ദീപപ്രകാശനം തിങ്കളാഴ്ച ക്ഷേത്രം മേല്‍ശാന്തി മുരളിധരന്‍ പോറ്റി നിര്‍വഹിക്കും. കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ക്ഷേത്രത്തിലെ രാമായണ മാസചരണത്തിന് മഠാധിപതി ശ്രീരാമചന്ദ്രസ്വാമി, മേല്‍ശാന്തി പ്രതിഷ് ശാന്തി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ വേദാന്ത പാഠശാലയുടെ ആഭിമുഖ്യത്തില്‍ രാമയണ മാസം ആചരിക്കും. സുകുമാരന്‍ നായരാണ് ആചാര്യന്‍. ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രത്തില്‍ നാളെ ആരംഭിക്കുന്ന രാമായണ പാരായണത്തിന് ജയകൃഷ്ണന്‍ കൃഷ്ണ ഭവനം, സുധിഷ് അനിഴം, ജയകൃഷ്ണന്‍ കായപ്പുറം എന്നിവര്‍ നേതൃത്വം നല്‍കും.
തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന് സദാശിവന്‍ ആചാര്യനാകും. കുടവെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടക്കുന്ന രാമായണ മാസാചരണത്തിന് രാമചന്ദ്രന്‍ നായര്‍, ശങ്കരനാരായണന്‍ നായര്‍, രാമചന്ദ്രന്‍ നായര്‍ എന്നിവരാണ് ആചാര്യന്‍മാര്‍, പൂജകള്‍ക്ക് മേല്‍ശാന്തി ആനന്ദന്‍ പോറ്റി വാളേന്‍ കോട്ടു മഠം നേതൃത്വം നല്‍കും.
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന്റെ ദീപപ്രകാശനം തിങ്കളാഴ്ച രാവിലെ എട്ടിന് സി.കെ ആശ എംഎല്‍എ നിര്‍വഹിക്കും. വൈക്കം മഹാദേവ ക്ഷേത്രം മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും.
ചാലപ്പറമ്പ് കാര്‍ത്യാകുളങ്ങര ധര്‍മശാസ്ത ക്ഷേത്രത്തില്‍ മേല്‍ശാന്തി കുറ്റാല മഠം ഗോപാലന്‍ പോറ്റിയും, മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മേല്‍ശാന്തി മുല്ലക്കല്‍ നാരായണന്‍ നമ്പൂതിരിയും രാമായണ മാസാചരണത്തിന്റെ ദീപപ്രകാശനം നടത്തും.
വൈക്കം പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന് ദേവസ്വം പ്രസിഡന്റ് എസ്.മധു ദീപപ്രകാശനം നടത്തും. ഉദയനാപുരം പിതൃകുന്നം മഹാവിഷ്ണു ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന് ക്ഷേത്ര കാര്യദര്‍ശി വാസുദേവന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും, ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന് മേല്‍ശാന്തി പൊന്നു വെളിയില്ലത്ത് കൃഷ്ണന്‍ മൂത്തത് ദീപം തെളിയിക്കും. ചെമ്മനത്തുകര കല്‍പകശ്ശേരി ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന് തന്ത്രി വടശ്ശേരി ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരി ദീപം തെളിയിക്കും.