Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കീഴൂര്‍ ഡി.ബി കോളേജില്‍ പുതിയ കെട്ടിടവും മള്‍ട്ടി മീഡിയ ലാബും ഉദ്ഘാടനം ചെയ്തു
15/07/2023
കീഴൂര്‍ ദേവസ്വം ബോര്‍ഡ് കോളേജില്‍ പുതിയതായി നിര്‍മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിസന്റ് അഡ്വ. കെ അനന്തഗോപന്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: കീഴൂര്‍ ദേവസ്വം ബോര്‍ഡ് കോളേജില്‍ പുതുതായി നിര്‍മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിസന്റ് അഡ്വ. കെ അനന്തഗോപന്‍ നിര്‍വഹിച്ചു. ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എസ്.എസ് ജീവന്‍ അധ്യക്ഷത വഹിച്ചു. ബിസിഎ, ബിഎ മള്‍ട്ടിമീഡിയ എന്നീ പുതിയ കോഴ്‌സുകളുടെ ഉദ്ഘാടനവും പ്രസിഡന്റ് നിര്‍വഹിച്ചു. അത്യാധുനിക മള്‍ട്ടി മീഡിയ ലാബ് ദേവസ്വം ബോര്‍ഡ് അംഗം ജി.സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി.ബൈജു കെട്ടിടം നിര്‍മിച്ച കോണ്‍ട്രാക്ടര്‍ എ.വി കലേഷിന് ഉപഹാരം നല്‍കി. ചീഫ് എഞ്ചിനീയര്‍ ആര്‍ അജിത് കുമാര്‍, മുന്‍ ദേവസ്വം അംഗം പി.എം തങ്കപ്പന്‍, വൈസ് പ്രിന്‍സിപ്പാള്‍ ആര്‍ ഷീജ, എക്‌സി. എഞ്ചിനീയര്‍ വി.യു ഉപ്പിലിയപ്പന്‍, പിടിഎ വൈസ് പ്രസിഡന്റ് എം.എന്‍ മനോജ്, കോളേജ് കൗണ്‍സില്‍ സെക്രട്ടറി ഡി ഡിപിന്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് സുനില്‍ ജി ദാസ്, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി.എം കുസുമന്‍, ഇലക്‌ട്രോണിക്‌സ് വിഭാഗം മേധാവി എസ് സതീഷ്  എന്നിവര്‍ പ്രസംഗിച്ചു. എം.ജി യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ റാങ്ക് നേടിയ ഗോപിക ജി നായര്‍, റോയല്‍ മാത്യു ഐസക് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.