Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണിപ്പൂര്‍: എല്‍ഡിഎഫ് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു
14/07/2023
മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കച്ചേരിക്കവലയില്‍ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വര്‍ഗീയ വിഭജനത്തിലൂടെ മണിപ്പൂരില്‍ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു. മണിപ്പൂര്‍ കലാപം അമര്‍ച്ച ചെയ്യാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കച്ചേരിക്കവലയില്‍ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാധാനപൂര്‍വം ജീവിച്ചിരുന്ന ഒരു ജനതയെ ഭിന്നിപ്പിച്ച് സംഘര്‍ഷം സൃഷ്ടിച്ചുള്ള മുതലെടുപ്പാണ് സംഘപരിവാറും ബിജെപിയും നടത്തുന്നത്. കലാപം രണ്ടുമാസം പിന്നിട്ടിടും വിഷയത്തില്‍ പ്രധാനമന്ത്രി തുടരുന്ന മൗനം ദുരൂഹമാണെന്നും വി.ബി ബിനു കൂട്ടിച്ചേര്‍ത്തു. സിപിഎം ഏരിയാ കമ്മിറ്റി അംഗം പി ശശിധരന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി സുഗതന്‍, സിപിഐ ജില്ലാ അസി. സെക്രട്ടറി ജോണ്‍ വി ജോസഫ്, മണ്ഡലം സെക്രട്ടറിമാരായ എം.ഡി ബാബുരാജ്, സാബു പി മണലൊടി, ജനതാ ദള്‍ എസ് ദേശീയ എക്സി. അംഗം ഡോ. തോമസ് സി.കാപ്പന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെയിംസ് കുര്യന്‍, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എബ്രഹാം പഴയകടന്‍, എന്‍.സി.പി നിയോജകമണ്ഡലം പ്രസിഡന്റ് പി അമ്മിണിക്കുട്ടന്‍, യൂത്ത് കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലാ എന്നിവര്‍ പ്രസംഗിച്ചു.
മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ഉദയനാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാനാടത്ത് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് നേതാക്കളായ കെ വേണുഗോപാല്‍, ആര്‍ ബിജു, ഒ.എം ഉദയപ്പന്‍, ടി.ടി സെബാസ്റ്റ്യന്‍, വര്‍ഗീസ്, ടി പ്രസാദ്, പി.ഡി സാബു, അഡ്വ. എം.ജി രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.