Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം വൈ.എം.സി.എയുടെ 15-ാം വാര്‍ഷിക സമ്മേളനം
30/04/2016

വൈക്കം വൈ.എം.സി.എയുടെ 15-ാം വാര്‍ഷിക സമ്മേളനം ഇന്നു നടത്തുന്നു. പുതിയ പ്രവര്‍ത്തന പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് വൈ.എം.സി.എ വാര്‍ഷിക സമ്മേളനം നടത്തുന്നത്. രോഗികളെ സഹായിക്കുക, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, എന്നീ സേവനങ്ങള്‍ ഇതിന്റെ ഭാഗമായി നടപ്പിലാക്കും. വൈക്കത്ത് വൈ.എം.സി.എ റസ്റ്റോറന്റ് ഈ വര്‍ഷം ആരംഭിക്കും. സമൂഹത്തിലെ സേവന സന്നദ്ധരായവരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് വൈ.എം.സി.എ സെക്രട്ടറി ജോണി നെല്ലിപ്പറമ്പന്‍ അറിയിച്ചു. സമ്മേളനത്തിനോട് അനുബന്ധിച്ച് വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങില്‍ വൈ.എം.സി.എയുടെ ദേശീയ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യൂ മുഖ്യ അതിഥിയായിരിക്കും. വൈകിട്ട് 5ന് നടക്കുന്ന സമ്മേളനം മെറിന്‍ ജോസഫ് ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ ദേശീയ വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ കുമാരി കുര്യാസ് പങ്കെടുക്കും. മാര്‍ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്താ അനുഗ്രഹപ്രഭാഷണം നടത്തും. നഗരസഭാ ചെയര്‍മാന്‍ അനില്‍ ബിശ്വാസ്, അഡ്വ. വി.വി സത്യന്‍, റവ. ഡോ.പോള്‍ചിററിനപ്പള്ളി, റവ. ഫാ.ഫെലിക് മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ബാലരമ-വൈ.എം.സി.എ പെയിന്റിംഗ് മത്സരവിജയികള്‍ക്ക് സമ്മേളനത്തില്‍ വെച്ച് സമ്മാനം നല്‍കും. വൈ.എം.സി.എ പ്രസിഡന്റ് സിബി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കും.