Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഞാറ്റുവേല ചന്ത തുടങ്ങി
13/07/2023
കൃഷിഭവന്റെയും വൈബയോ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള   ഞാറ്റുവേല ചന്തയും, അഗ്രിഗേഷന്‍ സെന്റെറും നഗരസഭ ചെയര്‍പേഴ്സണ്‍ രാധികാ ശ്യം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം നഗരസഭ കൃഷിഭവന്റെയും വൈബയോ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ തുടങ്ങിയ ഞാറ്റുവേല ചന്തയും കര്‍ഷക അഗ്രിഗേഷന്‍ സെന്ററും നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യം ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന  ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും അര്‍ഹമായ വില ലഭ്യമാക്കാനുമാണ് ഞാറ്റുവേല ചന്ത ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ക്ക് വിവധയിനം പച്ചക്കറി തൈകളും, കിറ്റുകളും വിതരണം ചെയ്തു. ഫലവൃക്ഷതൈകള്‍, നടീല്‍ വസ്തുക്കള്‍, സസ്യ സംരക്ഷണ ഉപാധികള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിപണനവും നടത്തി. കര്‍ഷക അഗ്രിഗേഷന്‍ സെന്റര്‍ ആത്മ കോട്ടയം പ്രൊജക്ട് ഡയറക്ടര്‍ ലിസി ആന്റണി ഉദ്ഘാടനം ചെയ്തു. കൃഷി അസി. ഡയറക്ടര്‍ പി.പി ശോഭ പദ്ധതി വിശദീകരിച്ചു. വൈക്കം കൃഷി ഓഫീസര്‍ ഷീലാ റാണി അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു സജീവന്‍, കാര്‍ഷിക വികസന സമിതി അംഗങ്ങളായ കെ.പി വേണുഗോപാല്‍, കെ.വി പവിത്രന്‍, ഗോപാലകൃഷ്ണന്‍, സുധാകരന്‍ കാലാക്കല്‍, കെ.ടി ഭാസ്‌കരന്‍ നായര്‍, ത്രിവിക്രമന്‍, എന്‍.മോഹനന്‍, ശിവാനന്ദന്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.വി പവിത്രന്റെ നേതൃത്വത്തിലാണ് കര്‍ഷക അഗ്രിഗേഷന്‍ സെന്റര്‍ ക്രമീകരിച്ചത്. ഇവിടെ കൃഷി സംബന്ധമായ എല്ലാ സാധന സാമഗ്രികളും ലഭ്യമാകും. കാര്‍ഷിക ഉല്‍പന്നങ്ങളും ഇവിടെ സ്വീകരിക്കും. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ അര്‍ഹമായ വിലയ്ക്ക് ഇവിടെ വാങ്ങും.