Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യകര്‍ഷക ദിനാചരണവും കര്‍ഷകരെ ആദരിക്കലും നടത്തി
12/07/2023
വൈക്കം മത്സ്യഭവന്റെ നേതൃത്വത്തില്‍ സത്യഗ്രഹ സ്മാരക ഹാളില്‍ നടത്തിയ മത്സ്യ കര്‍ഷക ദിനാചരണം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഫിഷറീസ് വകുപ്പ് വൈക്കം മത്സ്യ ഭവന്റെ നേതൃത്വത്തില്‍ മത്സ്യ കര്‍ഷക ദിനാചരണവും മികച്ച മത്സ്യ കര്‍ഷകരെ ആദരിക്കലും നടത്തി. വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ സി.കെ ആശ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം അധ്യക്ഷത വഹിച്ചു. മികച്ച ശുദ്ധജല കര്‍ഷകന്‍ മാര്‍ട്ടിന്‍ ജോര്‍ജ്, മികച്ച കരിമീന്‍ കര്‍ഷകന്‍ ജസ്റ്റിന്‍ കുര്യാക്കോസ്, മികച്ച ചെമ്മീന്‍ കര്‍ഷകന്‍ രാജേന്ദ്രന്‍, മികച്ച അലങ്കാര മത്സ്യ കര്‍ഷകന്‍ ജസ്റ്റിന്‍ തോമസ്, മികച്ച ഓരു ജല കൂടു കര്‍ഷക അനില വിപിന്‍, മികച്ച റീ സര്‍ക്കുലേറ്ററി അക്വാ കള്‍ച്ചര്‍ ജോണിക്കുട്ടി മാത്യു, മികച്ച പടുതാ കുളത്തിലെ മത്സ്യകൃഷി-ഷൈനി മോള്‍, മികച്ച ബയോഫ്ളോക്  മത്സ്യ കര്‍ഷക വി.ഡി രാധ, മികച്ച ബയോഫ്ളോക് തിലാപ്പിയ കര്‍ഷക ബിന്ദു രാജപ്പന്‍, മികച്ച ബയോഫ്ളോക് വനാമി കര്‍ഷക ഉദയകുമാരി, മികച്ച ഒരു നെല്ലും ഒരു മീനും കര്‍ഷകന്‍ ബിജു ജോണി, മികച്ച കരിമീന്‍ വിത്തുല്‍പാദന യൂണിറ്റ് ഉടമ കെ.എം ഷാജി എന്നിവരെയാണ് ആദരിച്ചത്. വൈക്കം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ അയ്യപ്പന്‍, കൗണ്‍സിലര്‍മാരായ ബിന്ദു ഷാജി, അശോകന്‍ വെള്ളവേലി, എബ്രഹാം പഴയകടവന്‍, രേണുക രതീഷ്, രാജശ്രീ വേണുഗോപാല്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി.എസ് പ്രിയാ മോള്‍, ഫിഷറീസ് ഓഫീസര്‍ കെ.ജെ പൊന്നമ്മ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ അസി. പ്രൊഫസര്‍  ഡോ. ആര്‍ നവ്യ ക്ലാസ് നയിച്ചു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, അക്വാ കള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍, പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.