Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അധ്യാപകര്‍ സമൂഹത്തെ മനസ്സിലാക്കണം: ഡോ. സി.ടി അരവിന്ദകുമാര്‍
12/07/2023
സി പാസ് വൈക്കം കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്റെ സില്‍വര്‍ ജൂബിലി ആഘോഷം എം.ജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സി.ടി അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അധ്യാപകര്‍ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് ചുറ്റുപാടുകളെ അറിയണമെന്ന് എം.ജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സി.ടി അരവിന്ദകുമാര്‍. സി പാസ് വൈക്കം കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്റെ  (ബി എഡ് കോളേജ്)  സില്‍വര്‍ ജൂബിലി ആഘോഷം 'സെനിത്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍നിന്നും സ്വായത്തമാക്കുന്ന അറിവുകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയാലേ  സമൂഹവുമായി ഇടപഴകുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയൂ. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയാണ് അധ്യാപനം എന്നും വൈസ് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു. കോളേജ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ എം.ജി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം അഡ്വ. റെജി സഖറിയ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം മുഖ്യപ്രഭാഷണം നടത്തി. എം.ജി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. ആര്‍ അനിത, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലേഖാ ശ്രീകുമാര്‍, സിടിഇ കോ-ഓര്‍ഡിനേറ്റര്‍ എസ് ശ്രീകുമാര്‍, പ്രിന്‍സിപ്പാള്‍ എ മഞ്ജു, പിടിഎ വൈസ് പ്രസിഡന്റ് പി.സി പ്രസാദ്, അലുംനി പ്രതിനിധി സോണിയ ജേക്കബ്, സ്റ്റാഫ് സെക്രട്ടറി സുധ ബെഞ്ചമിന്‍, വിദ്യാര്‍ഥി പ്രതിനിധി കെ.പി രമ്യ, അസി. പ്രൊഫസര്‍ പി ലിയ എന്നിവര്‍ പ്രസംഗിച്ചു.