Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിജയതിളക്കത്തില്‍ ചെമ്മനാകരി ബിസിഎഫ് നഴ്സിങ് കോളേജ്
11/07/2023
ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയുടെ നഴ്സിങ് കോളേജില്‍ നിന്നും വിജയിച്ച വിദ്യാര്‍ഥിക്കുള്ള ബിരുദദാന സമ്മേളനം പ്രൊ. വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സി.പി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്മനാകരി ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയുടെ നിയന്ത്രണത്തിലുള്ള നഴ്സിങ് കോളേജില്‍ നിന്നും 11-ാം ബാച്ചിലുള്ള മുഴുവന്‍ വിദ്യാര്‍ഥികളും ഫസ്റ്റ് ക്ലാസ്സോടെ ഡിഗ്രി കരസ്ഥമാക്കിയത് കോളേജിന് അഭിമാനമായി. ഇതില്‍ മൂന്ന് പേര്‍ ഡിസ്റ്റിങ്ഷന്‍ നേടി. ബിസിഎഫ് നഴ്സിങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ബിരുദദാന സമ്മേളനം കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് പ്രൊ. വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സി.പി വിജയന്‍ ഉദ്ഘാടനം ചെയ്തു. ബിസിഎഫ് ചെയര്‍മാന്‍ ഡോ. പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടര്‍ ഡോ. ജാസര്‍ മുഹമ്മദ് ഇക്ബാല്‍, ഓപ്പറേഷന്‍ ഡയറക്ടര്‍ എം.എം വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ പ്രൊഫ. നിഷാ വില്‍സണ്‍, ഫിസിയോതെറാപ്പി പ്രിന്‍സിപ്പാള്‍  പ്രൊഫ. കെ.എസ് ശരത്ത്, നഴ്സിങ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ വിശ്വപ്രിയ, നഴ്സിങ് സുപ്രണ്ട് ലെഫ്റ്റനന്റ് കേണല്‍ ജെയിന്‍ സെബാസ്റ്റ്യന്‍, പിടിഎ പ്രതിനിധി റോസ്‌ലിന്‍ ജോര്‍ജ്, വിദ്യാര്‍ഥി പ്രതിനിധികളായ അനിക്സ് റോയ്, എലിസബത്ത് ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.