Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാഭ്യാസമേഖലയെ കേന്ദ്രസര്‍ക്കാര്‍ കാവിവല്‍കരിക്കുന്നു: സി.കെ ശശിധരന്‍
11/07/2023
സിപിഐ ഉദയനാപുരം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച എം.കെ കേശവന്‍ അനുസ്മരണവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും സംസ്ഥാന എക്‌സി. അംഗം സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു. 

വൈക്കം: സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍നിന്ന് യഥാര്‍ത്ഥ ചരിത്ര പാഠഭാഗങ്ങള്‍ വെട്ടിമാറ്റി വിദ്യാഭ്യാസ മേഖലയെയും ചരിത്രരചനയെയും കാവിവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് സിപിഐ സംസ്ഥാന എക്‌സി. അംഗം സി.കെ ശശിധരന്‍. സിപിഐ ഉദയനാപുരം വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ എം.കെ കേശവന്‍ അനുസ്മരണവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ആദരിക്കുന്ന സ്വാതന്ത്ര്യസമരസേനാനികളെയും രക്തസാക്ഷികളെയും നീക്കം ചെയ്ത് ആ സ്ഥാനത്ത് സംഘ്പരിവാറിന്റെ ഫാസിസ്റ്റ് നേതാക്കളെ പ്രതിഷ്ഠിക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനങ്ങളുടെ പാഠ്യപദ്ധതിയില്‍ ഇടപെടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വിദ്യാഭ്യാസ രംഗത്ത്  കേരളം ആര്‍ജിച്ച ജനകീയ നേട്ടങ്ങളെ തകര്‍ക്കുന്നതാണ്. ഇത് വിദ്യാഭ്യാസത്തിന്റെ ജനകീയ സ്വഭാവത്തെ ഇല്ലാതാക്കുമെന്നും സി.കെ ശശിധരന്‍ കൂട്ടിച്ചേര്‍ത്തു.
ലാളിത്യം നിറഞ്ഞ ആദര്‍ശഭരിതമായ ജീവിതം നയിച്ച ഒരു ഉത്തമ കമ്മ്യൂണിസ്റ്റ് ആയിരുന്നു എം.കെ കേശവന്‍. നിലപാടുകള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയ സംശുദ്ധ ജീവിതത്തിനുടമയായ അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്കെല്ലാം മാതൃകയാണെന്നും സി.കെ ശശിധരന്‍ പറഞ്ഞു. നാനാടം എം.കെ കേശവന്‍ സ്മാരകമന്ദിരത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറി ജോണ്‍ വി ജോസഫ്, ജില്ലാ എക്‌സി. അംഗം കെ അജിത്ത്, മണ്ഡലം സെക്രട്ടറിമാരായ സാബു പി മണലൊടി, എം.ഡി ബാബുരാജ്, അസി. സെക്രട്ടറി പി പ്രദീപ്, സി.കെ ആശ എംഎല്‍എ, കെ.എം മുരളീധരന്‍, പി.ഡി സാബു, വിഷ്ണുപ്രിയ എന്നിവര്‍ പ്രസംഗിച്ചു.