Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണം: മഹിളാസംഘം  സമ്മേളനം
09/07/2023
കേരള മഹിളാ സംഘം തലയോലപറമ്പ് മണ്ഡലം സമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ഇന്‍ഡ്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി തുടരുന്ന കലാപത്തിന് അറുതി വരുത്തി സമാധാനം പുനഃസ്ഥാപിക്കണമെന്ന് മഹിളാസംഘം തലയോലപ്പറമ്പ് മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നൂറുകണക്കിന് മനുഷ്യ ജീവനുകളാണ് മണിപ്പൂരില്‍ നഷ്ടപ്പെട്ടത്. പതിനായിരങ്ങള്‍ പലയാനം ചെയ്തു. നിരവധി ആരാധാനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. കലാപത്തെ അടിച്ചമര്‍ത്താന്‍ യാതൊരു ഇടപെടലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നില്ല. പ്രധാനമന്ത്രിയുടെ മൗനം ദുരൂഹമാണ്. മണിപ്പൂര്‍ കലാപത്തില്‍ പ്രതിഷേധിച്ച് ജനമനഃസാക്ഷിയുണര്‍ത്തുന്ന തരത്തില്‍ എല്ലാ മേഖലാ കമ്മിറ്റികളുടേയും നേതൃത്വത്തില്‍ മാനവ സദസ്സ് സംഘടിപ്പിക്കുന്നതിന് സമ്മേളനം തീരുമാനിച്ചു.
തലയോലപ്പറമ്പ് ഗവ. യുപി സ്‌കൂള്‍ ഹാളില്‍ നടന്ന സമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സുലോചന പ്രഭാകരന്‍, ഗിരിജ പുഷ്‌കരന്‍, പി.കെ തിലോത്തമ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍, സിപിഐ ജില്ലാ അസി. സെക്രട്ടറി ജോണ്‍ വി ജോസഫ്, മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, മഹിളാസംഘം മണ്ഡലം സെക്രട്ടറി പി.എസ് പുഷ്പമണി, അനി ചെള്ളാങ്കല്‍, പി.കെ രാധാകൃഷ്ണന്‍, ജെസീന ഷാജുദീന്‍, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി വിഷ്ണുപ്രിയ, ഗീതാ ഷാജി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ജെസീന ഷാജുദീന്‍ (പ്രസിഡന്റ്), ഗിരിജ പുഷ്‌കരന്‍, പി.കെ തിലോത്തമ, സുശീല രാധാകൃഷ്ണന്‍ (വൈസ് പ്രസിഡന്റുമാര്‍), പി.എസ് പുഷ്പമണി (സെക്രട്ടറി), സീമ ബിനു, പി.കെ സന്ധ്യ, പി പ്രീതി (ജോയിന്റ് സെക്രട്ടറിമാര്‍), സുലോചന പ്രഭാകരന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.