Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജീവനക്കാരുടെ തടഞ്ഞു വെച്ച ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കണം: ജോയിന്റ് കൗണ്‍സില്‍
08/07/2023
ജോയിന്റ് കൗണ്‍സില്‍ വൈക്കം മേഖലാ കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഡി ബിനില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത പൂര്‍ണമായും സര്‍ക്കാര്‍ ജീവനക്കാരില്‍ മാത്രമായി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഒഴിവാക്കണമെന്നും മൂന്നു വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത, ശമ്പള പരിഷ്‌കരണ കുടിശ്ശിക എന്നീ ആനുകൂല്യങ്ങള്‍ അനുവദിച്ചു നല്‍കണമെന്നും  ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഡി ബിനില്‍ ആവശ്യപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ വൈക്കം മേഖലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ നടന്ന കണ്‍വന്‍ഷനില്‍ മേഖലാ പ്രസിഡന്റ് ഷീലാ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എസ്.പി സുമോദ്, സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എസ് സുരേഷ് ബാബു, ജില്ലാ ജോയിന്റ് സെക്രട്ടറി പ്രീതി പ്രഹ്ലാദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി ദേവസ്യ, എന്‍ സുദേവന്‍, എസ് പ്രസന്നന്‍, പി.ആര്‍ ശ്യാംരാജ്, പി.കെ രതീഷ് എന്നിവര്‍ പ്രസംഗിച്ചു.