Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പിഎംഎവൈ-ലൈഫ് പദ്ധതി: നഗരസഭയില്‍ 151 വീടുകളുടെ നിര്‍മാണം ഉടന്‍ തുടങ്ങും
08/07/2023
വൈക്കം നഗരസഭയിലെ ആറ്, ഏഴ് നമ്പര്‍ പ്രൊജക്ടുകളില്‍ ഭവന നിര്‍മാണ അനുമതി ലഭിച്ച ഗുണഭോക്താകളുടെ യോഗം ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയില്‍ പിഎംഎവൈ-ലൈഫ് പദ്ധതി പ്രകാരം 2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ അനുമതി ലഭിച്ച 151 വീടുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം. നഗരസഭയിലെ ആറ്, ഏഴ് നമ്പര്‍ പ്രൊജക്ടുകളില്‍  ഭവന നിര്‍മാണ അനുമതി ലഭിച്ച ഗുണഭോക്താകളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു.
നഗരസഭയില്‍ 2017-18 കാലയളവു മുതല്‍ 493 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതി പ്രകാരം ഭവന നിര്‍മാണ അനുമതി ലഭിച്ചത്.  ഇതില്‍  328 വീടുകളുടെ നിര്‍മാണം ആരംഭിക്കുകയും, 270 പേരുടേത് പൂര്‍ത്തീകരിക്കുകയും ചെയ്തു. ഭവന നിര്‍മാണത്തിന് ഒരു ഗുണഭോക്താവിന് നാലു ലക്ഷം രൂപയാണ് നല്‍കുന്നത്. 2 ലക്ഷം രൂപ നഗരസഭയുടെ വിഹിതവും, 1.5 ലക്ഷം രൂപ കേന്ദ്ര വിഹിതവും, 50,000 രൂപ സംസ്ഥാന വിഹിതവും, നഗരസഭയിലെ  അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നു 90 ദിവസത്തെ വേതനവും നല്‍കുന്നുണ്ട്. 11.94 കോടി രൂപയാണ് വിവിധ ഗഡുക്കളായി വിതരണം ചെയ്തിരിക്കുന്നത്.
സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ എന്‍ അയ്യപ്പന്‍, എസ് ഹരിദാസന്‍ നായര്‍, ലേഖാ ശ്രീകുമാര്‍, സിന്ധു സജീവന്‍, പ്രീതാ രാജേഷ്, ബിന്ദു ഷാജി, എബ്രഹാം പഴയകടവന്‍, രേണുക രതീഷ്, രാജശ്രീ വേണുഗോപാല്‍, ബി ചന്ദ്രശേഖരന്‍, കവിത രാജേഷ്, എ.സി മണിയമ്മ, പി.എസ് രാഹുല്‍, അശോകന്‍ വെള്ളവേലി, എം.കെ മഹേഷ്, കെ.ബി ഗിരിജാകുമാരി, ലേഖാ അശോകന്‍, ബി രാജശേഖരന്‍, സല്‍ബി ശിവദാസ്, നഗരസഭാ സെക്രട്ടറി രമ്യ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.