Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ സ്മാരക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
06/07/2023
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം കവി ശ്രീകുമാരന്‍ തമ്പിയ്ക്ക് വേണ്ടി ബഷീര്‍ കഥാപാത്രം സെയ്ദ് മുഹമ്മദ് സമിതി ചെയര്‍മാന്‍ കിളിരൂര്‍ രാധാകൃഷ്ണനില്‍ നിന്നും ഏറ്റുവാങ്ങുന്നു.

തലയോലപ്പറമ്പ്: മലയാള ഭാഷ ഉള്ളിടത്തോളം കാലം ബഷീര്‍ നിലനില്‍ക്കുമെന്നും സാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍. ബഷീര്‍ ദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ തലയോലപറമ്പ് ഫെഡറല്‍ നിലയത്തില്‍ നടത്തിയ ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. എഴുത്തുകാരന്‍ ഡോ. പോള്‍ മണലില്‍ അനുസ്മരണം നടത്തി. ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം കവിയും ഗാനരചിയതാവുമായ ശ്രീകുമാരന്‍ തമ്പിയ്ക്ക് വേണ്ടി ബഷീര്‍ കഥാപാത്രം സെയ്ദ് മുഹമ്മദ് ഏറ്റുവാങ്ങി. ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം പത്തനാപുരം ഗാന്ധി ഭവന്‍ പ്രസിഡന്റ് ഡോ. പുനലൂര്‍ സോമരാജന് കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.രാമഭദ്രന്‍ നല്‍കി.
ലിറ്ററേച്ചര്‍ ഫോട്ടോഗ്രാഫര്‍ ഡി മനോജ്, സിനിമാ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ അക്ഷയ് എസ് പുളിമൂട്ടില്‍, ഡോ. എസ് ലാലി മോള്‍, മോഹന്‍ ഡി ബാബു, എം.ഡി ബാബുരാജ്, ഡോ. യു ഷംല, ഡോ. വി.ടി ജലജകുമാരി, ഡോ. അംബിക എ നായര്‍, സാബു പി മണലൊടി, എം.കെ ഷിബു, വൈ.സുധാംശു, ഡോ. എസ് പ്രീതന്‍, കെ.എം ഷാജഹാന്‍, സി.ജി ഗിരിജന്‍, മോഹന്‍ദാസ് ഗ്യാലക്‌സി, അബ്ദുല്‍ ആപ്പാഞ്ചിറ, കുമാരി കരുണാകരന്‍, രേണു പ്രകാശ്, പി.ജി ഷാജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ കഥാപാത്രങ്ങളായ സെയ്ദ് മുഹമ്മദ്, പാത്തുക്കുട്ടി, ആരിഫ, ഖദീജ, സുബൈദ എന്നിവര്‍ പങ്കെടുത്തു.