മത്സ്യകൃഷിക്ക് കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
05/07/2023
വൈക്കം ആശ്രമം സ്കൂള്‍ വിദ്യാര്‍ഥികള്‍ കൃഷിപാഠം പദ്ധതിയില്‍പ്പെടുത്തി നടപ്പാക്കുന്ന മത്സ്യകൃഷിക്കുള്ള കരിമീന്‍ കുഞ്ഞുങ്ങളുടെ നിക്ഷേപം ഡോ. കുഞ്ഞമ്മ റോയ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ആശ്രമം സ്കൂളില്‍ കൃഷിപാഠം പദ്ധതിയില്‍പ്പെടുത്തി നടത്തുന്ന മത്സ്യകൃഷിയുടെ മൂന്നാംഘട്ട കൃഷിയുടെ ഭാഗമായി കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. തലയാഴം പഞ്ചായത്തില്‍ രണ്ട് കുളങ്ങളില്‍ നടത്തുന്ന കൃഷിയുടെ വിത്ത് നിക്ഷേപം ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. കുഞ്ഞമ്മ റോയ് ഉദ്ഘാടനം ചെയ്തു. ആശ്രമം സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ്, സ്റ്റുഡന്റ്സ് പോലീസ്, റെഡ് ക്രോസ്, ലിറ്റില്‍ കൈറ്റ്സ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. മാനേജര്‍ പി.വി ബിനേഷ്, യൂണിയന് സെക്രട്ടറി എം.പി സെന്‍, പിടിഎ പ്രസിഡന്റ് പി.പി സന്തോഷ് പ്രിന്‍സിപ്പാള്‍ ഷാജി ടി.കുരുവിള, പ്രധാനാധ്യാപിക പി.ആര് ബിജി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഇ.പി ബീന, വൈ ബിന്ദു സി.എസ് ജിജി, ടി.പി അജിത്ത് എന്നിവര്‍ പങ്കെടുത്തു.