Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം: എന്‍ജിഒ യൂണിയന്‍
04/07/2023
കേരള എന്‍ജിഒ യൂണിയന്‍ വൈക്കം ഏരിയാ ജനറല്‍ബോഡി യോഗം സംസ്ഥാന കമ്മിറ്റി അംഗം ടി.ഷാജി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് അനുവര്‍ത്തിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കേരള എന്‍.ജി.ഒ യൂണിയന്‍ വൈക്കം ഏരിയാ ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കണമെന്നും കുടിശ്ശികയായ ക്ഷാമബത്ത അടിയന്തിരമായി അനുവദിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഓഗസ്റ്റ് 10ന് കടുത്തുരുത്തിയില്‍ നടക്കുന്ന മേഖലാ റാലി വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. സീതാറാം ഓഡിറ്റോറിയത്തില്‍ നടത്തിയ ജനറല്‍ബോഡി യോഗം സംസ്ഥാന കമ്മിറ്റി അംഗം ടി ഷാജി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് വി ബിനു അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം.ജി ജെയ്മോന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.കെ വിപിനന്‍, സി.ബി ഗീത, ജില്ലാ കമ്മിറ്റി അംഗം സരിത ദാസ് എന്നിവര്‍ പ്രസംഗിച്ചു.