Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടോട്ടക്‌സ് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കെതിരെ കെഎസ്ഇബി വാഹന പ്രചരണ ജാഥ തുടങ്ങി
04/07/2023
കെഎസ്ഇബി മാനേജ്‌മെന്റിന്റെ ടോട്ടക്‌സ് മാതൃകാ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനെതിരെ എല്ലാ വിഭാഗങ്ങളും ചേര്‍ന്നു നടത്തുന്ന സംയുക്ത ജില്ലാ വാഹന പ്രചാരണ ജാഥ  സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ആര്‍ രഘുനാഥന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജനങ്ങള്‍ക്കും, കെഎസ്ഇബിക്കും ഭാരമാകുന്ന കെഎസ്ഇബി മാനേജ്‌മെന്റിന്റ ടോട്ടക്സ് മാതൃക സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കെതിരെ വൈദ്യുതി ബോര്‍ഡിലെ തൊഴിലാളികളും ഓഫീസര്‍മാരും  കൂട്ടായി നടത്തുന്ന സമര സന്ദേശ യാത്രയുടെ ജില്ലാതല പ്രചാരണം വൈക്കത്തു നിന്നും തുടങ്ങി. കച്ചേരിക്കവലയില്‍ നിന്നാരംഭിച്ച ജാഥ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ആര്‍ രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു. ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന സെക്രട്ടറി കെ.വി നടരാജന്‍ ജാഥാ ക്യാപ്റ്റനും, അനൂപ് രാജ്, ഇ.ജെ മാത്യു, എം.മനോഹരന്‍ എന്നിവര്‍ വൈസ് ക്യാപ്റ്റന്‍മാരും, അരുണ്‍ ദാസ് മാനേജറും ആണ്. ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ബുധനാഴ്ച വൈകിട്ട് 5.30ന് പാലാ ബസ് സ്റ്റാന്റില്‍ ജാഥ സമാപിക്കും. പ്രചാരണ ജാഥയുടെ സമ്മേളനത്തില്‍ എഐടിയുസി സംസ്ഥാന കമ്മിറ്റി അംഗം ഡി രഞ്ജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. എം.ബി പ്രസാദ്, എം.വി മനോജ്, കെ.എസ് സജീവ്, സന്തോഷ് ജോസഫ്, അജിത്ത് സി മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.