Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'അയ്യങ്കാളിയെ അധിക്ഷേപിച്ച പ്രതികളെ അറസ്റ്റ് ചെയ്യണം'
03/07/2023
അയ്യന്‍കാളിയെ സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടപടിക്കെതിരെ നവോത്ഥാന ചരിത്ര പഠനകേന്ദ്രം നടത്തിയ പ്രതിഷേധയോഗം രക്ഷാധികാരി രാജന്‍ അക്കരപ്പാടം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മഹാനായ അയ്യങ്കാളിയെ സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപിച്ചതിനെതിരെ വൈക്കം നവോത്ഥാന ചരിത്ര പഠനകേന്ദ്രത്തിന്റെ  നേതൃത്വത്തില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു. സംസ്‌കാര ശൂന്യമായ ഈ കുറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഛിദ്രശക്തികളെ അറസ്റ്റ് ചെയ്തു നിയമനടപടിക്ക് വിധേയമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കുറ്റവാളികളെ  കണ്ടെത്താന്‍ പോലീസ് ഇരുട്ടില്‍ തപ്പുകയാണെന്നും യോഗം ആരോപിച്ചു. മഹാന്‍മാരായ നവോത്ഥാന നായകരുടെ ഐതിഹാസികമായ പോരാട്ടങ്ങളുടെ ചരിത്രം അര്‍ഹമായ പ്രാധാന്യത്തോടെ  പാഠ്യപദ്ധതിയില്‍  ഉള്‍പ്പെടുത്തി  വരും തലമുറയ്ക്ക്  മതിയായ അവബോധം സൃഷ്ടിച്ചെടുണമെന്ന് യോഗം അഭിപ്രായപ്പെട്ടു. രക്ഷാധികാരി രാജന്‍ അക്കരപ്പാടം സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ബാബു അധ്യക്ഷത വഹിച്ചു. സി.എം ദാസപ്പന്‍, ജോയിന്റ് സെക്രട്ടറി എം.കെ. കണ്ണന്‍, ടി.എം ബോസ്, പി.കെ ഹരിദാസ്, മോഹന്‍ദാസ്, മാന്നാര്‍ വിജയന്‍, എന്നിവര്‍ പ്രസംഗിച്ചു. മുഖ്യമന്ത്രിക്കും, പട്ടികജാതി വകുപ്പ് മന്ത്രിക്കും, സംസ്ഥാന പോലീസ് മേധാവിക്കും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി.