Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അകാലത്തില്‍ പൊലിഞ്ഞവരുടെ ഓര്‍മക്കായി നിര്‍മിച്ച അങ്കണവാടിയുടെ വാര്‍ഷികാഘോഷം  നടത്തി
03/07/2023
അകാലത്തില്‍ പൊലിഞ്ഞ സുഭാഷ് സുന്ദര്‍, സൗമ്യ സുഭാഷ്, ശിവകാര്‍ത്തിക് എന്നിവരുടെ ഓര്‍മയ്ക്കായി നിര്‍മിച്ച 119-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ വാര്‍ഷികവും അനുസ്മരണ യോഗവും ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അകാലത്തില്‍ പൊലിഞ്ഞ ഉദയനാപുരം പൗര്‍ണമിയില്‍ സുഭാഷ് സുന്ദര്‍, സൗമ്യ സുഭാഷ്, ശിവകാര്‍ത്തിക് എന്നിവരുടെ ചരമവാര്‍ഷിക അനുസ്മരണവും അവരുടെ സ്മരണക്കായി സുനിജ സജിമോന്‍ നിര്‍മിച്ചു നല്‍കിയ അങ്കണവാടിയുടെ എട്ടാമത് വാര്‍ഷികവും ഉദയനാപുരം ഗവ. യുപി സ്‌കൂളില്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. കെ.ഡി ഉണ്ണികൃഷ്ണന്‍, സാബു പി മണലോടി, പി.ഡി ജോര്‍ജ്, എന്‍ അയ്യപ്പന്‍, കെ.എസ് ഗോപിനാഥ്, അനൂപ്, പ്രധാനാധ്യാപിക സീനത്ത് ബീവി, ഐസിഡിഎസ് ഓഫീസര്‍ സുചിത്ര, എസ്എന്‍ഡിപി യോഗം  ശാഖാ വൈസ് പ്രസിഡന്റ് എസ് മനോജ്, കെ.ഡി സുന്ദരന്‍ പൗര്‍ണമി, മോഹിനി സുന്ദരന്‍, എന്നിവര്‍ പ്രസംഗിച്ചു. എംബിബിഎസ് നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയ അഹല്യ രാജേന്ദ്രനെ ചടങ്ങില്‍ ആദരിച്ചു. അങ്കണവാടിക്കുള്ള സമ്മാനങ്ങളും, വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും നടത്തി.