Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരയോഗങ്ങളെ സ്വയംപര്യാപ്തമാക്കാന്‍ ലക്ഷ്യമിട്ട് എന്‍എസ്എസ് യൂണിയന്‍
02/07/2023
എന്‍എസ്എസ് തലയോലപ്പറമ്പ്, വെള്ളൂര്‍ മേഖലാ സംയുക്ത പ്രവര്‍ത്തക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പിജിഎം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഒരോ കരയോഗങ്ങളെയും സ്വയം പര്യാപ്തമാക്കാന്‍ കഴിയുന്ന ബൃഹദ് പദ്ധതികള്‍ താലൂക്ക് തലത്തില്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുമെന്ന് വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് പിജിഎം നായര്‍ കാരിക്കോട് പറഞ്ഞു. തലയോലപ്പറമ്പ്, വെള്ളൂര്‍ മേഖലകളില്‍പ്പെട്ട കരയോഗ-വനിതാസമാജ മേഖലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 97 കരയോഗങ്ങളിലെും വനിതാ സമാജ-സ്വാശ്രയ സംഘങ്ങളുടെ കൂട്ടായ്മയിലൂടെയാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്നും പി.ജി.എം നായര്‍ കൂട്ടിച്ചേര്‍ത്തു. യൂണിയന്‍ കമ്മിറ്റി അംഗം പി.എസ് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ രാജഗോപാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി വേണുഗോപാല്‍, എന്‍ മധു, സി.പി നാരായണന്‍ നായര്‍, മീരാ മോഹന്‍ദാസ്, എസ്.വി സുരേഷ് കുമാര്‍, പി.ആര്‍ ഗോപാലകൃഷ്ണന്‍, കെ അജിത്ത്, ചന്ദ്രിക, ലീനാ നായര്‍, അനില്‍കുമാര്‍, രാജഗോപാല്‍, ശോഭന എന്നിവര്‍ പ്രസംഗിച്ചു.