Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു
02/07/2023
വൈക്കം താലൂക്കില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കായി എക്‌സലന്റ് എന്‍ട്രന്‍സ് കോച്ചിങ് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുമോദന സമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്കില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ എക്‌സലന്റ് എന്‍ട്രന്‍സ് കോച്ചിങ് സെന്ററിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. സി.കെ ആശ എംഎല്‍എ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത്, മുന്‍ നഗരസഭാ ചെയര്‍മാന്‍മാരായ എന്‍ അനില്‍ ബിശ്വാസ്, ബിജു കണ്ണേഴത്ത്, റിട്ട. ഡിഡിഇ പി.കെ ഹരിദാസ്, എക്‌സലന്റ് ഡയറക്ടര്‍ ജ്യോതി ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്നൂറോളം വിദ്യാര്‍ഥികളെയാണ് ചടങ്ങില്‍ അനുമോദിച്ചത്. ദേശീയ തലത്തിലെ സോഫ്ട് ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി കീര്‍ത്തന, കേരള ബേസ് ബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടോംസി തോമസ്, രാഖി എസ് നായര്‍, കെ.എം കൃഷ്‌ണേന്ദു, വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപിക സി.ജെ മിനി എന്നിവരെ ആദരിച്ചു.