Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷന്‍ മുടങ്ങി: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ സമരം നടത്തി
02/07/2023
പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ വൈക്കം ഡിപ്പോയില്‍ നടത്തിയ സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഡി ഉണ്ണി  ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മെയ്, ജൂണ്‍ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ചു. കെഎസ്ആര്‍ടിസി പെന്‍ഷന്‍ക്കാര്‍ സംസ്ഥാന വ്യാപകമായി യൂണിറ്റ് ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഡി ഉണ്ണി സമരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌കെ.എം മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ പൊന്നപ്പന്‍, എന്‍ ശിശുപാലന്‍, എം.കെ പീതാംബരന്‍, എ.ആര്‍ ശിവദാസ്, പി പൊന്നമ്മ, എന്‍.കെ സോമന്‍, കെ.എസ് മണി, ജി ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.