വൈക്കത്ത് മെയ്ദിനം വിപുലമായി ആഘോഷിക്കും.
30/04/2016
ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ വൈക്കത്ത് മെയ്ദിനം വിപുലമായി ആഘോഷിക്കും. മെയ് ഒന്നിന് വൈകുന്നേരം 4ന് വലിയകവലയില്‍ നിന്നും മെയ്ദിനറാലി ആരംഭിക്കും. കൊച്ചുകവല, ബസ് സ്റ്റാന്റ്, ബോട്ടുജെട്ടി, പടിഞ്ഞാറെ ഗോപുരം വഴി റാലി കച്ചേരിക്കവലയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം സി.ഐ.ററി.യൂ ജില്ലാ സെക്രട്ടറി ററി.ആര്.രഘുനാഥന് ഉദ്ഘാടനം ചെയ്യും. പ്രമുഖ ട്രേഡ് യൂണിയന് നേതാക്കള്‍ പ്രസംഗിക്കും. മെയ്ദിനാഘോഷ സംഘാടക സമിതിയുടെ ചെയര്‍മാനായി കെ.കെ.രമേശനെയും കണ്‍വീനറായി കെ.എസ്.രത്നാകരനെയും തെരഞ്ഞെടുത്തു.