Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് യാക്കോബായ സുറിയാനി പള്ളിയില്‍ ദുഖ്‌റാനോ പെരുന്നാളിന് കൊടിയേറി
01/07/2023
ചെമ്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ മോര്‍ തോമാശ്ലീഹായുടെ ദുഖ്റാനോ പെരുന്നാളിന് ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മോര്‍ ഇവാനിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റുന്നു.

തലയോലപ്പറമ്പ്: ചെമ്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ മോര്‍ തോമാശ്ലീഹായുടെ ദുഖ്റാനോ പെരുന്നാളിന് ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മോര്‍ ഇവാനിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റി. വികാരി ഫാ. ബിനു കോഴികോട്ട്, സെക്രട്ടറി വര്‍ഗീസ് തോമസ്, ട്രസ്റ്റി കുര്യാക്കോസ് കൊച്ചുപ്ലാംവീട്, കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് കുട്ടി ഓണിയേഴത്ത്, സജി ചാക്കോ, പെരുന്നാള്‍കാരന്‍ കെ.ജെ.ജോര്‍ജ് ചുമ്മാരുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജൂലൈ രണ്ടിന് രാവിലെ 8.30ന് കുര്‍ബാന, ആശീര്‍വാദം, സ്‌നേഹവിരുന്ന്, വൈകിട്ട് 6.30ന് സന്ധ്യാ പ്രാര്‍ഥന, രാത്രി എട്ടിന് പ്രദക്ഷിണം. ജൂലൈ മൂന്നിന്‌ രാവിലെ 6.45ന് കുര്‍ബാന, ഒന്‍പതിന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, 10.30ന് അനുഗ്രഹ പ്രഭാഷണം, പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അവാര്‍ഡ് ദാനം, ചാരിറ്റി ഫണ്ട് വിതരണം, 11.15ന് പ്രദക്ഷിണം, ഉച്ചയ്ക്ക് 12.15ന് ആശീര്‍വാദം, പാച്ചോര്‍ നേര്‍ച്ച എന്നിവ നടക്കും.