Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സേവന മികവ് പുലര്‍ത്തിയ ഡോക്ടര്‍മാര്‍ക്ക് ആശ്രമം സ്‌കൂളിന്റെ ആദരം
01/07/2023
വൈക്കം ആശ്രമം സ്‌കൂളില്‍ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടത്തിയ ഡോക്‌ടേഴ്‌സ് ദിനത്തില്‍ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരെ പൊന്നാടയണിച്ച് ആദരിക്കുന്നു.

വൈക്കം: ചെറുതും വലുതുമായ എല്ലാ മേഖലകളിലെയും ഡോക്ടര്‍മാര്‍ ഒരു കുടക്കീഴില്‍ അണിനിരക്കുന്ന കൂട്ടായ്മയാണ് ഈ വര്‍ഷത്തെ ഡോക്‌ടേഴ്‌സ് ദിനത്തിന്റെ പ്രത്യേകതയെന്നും മനുഷ്യനന്മയാണ് ഈ കൂട്ടയ്മയുടെ ലക്ഷ്യമെന്നും ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി ചെയര്‍മാന്‍ ഡോ. കെ പരമേശ്വരന്‍. ആശ്രമം ഹൈസ്‌കൂളില്‍ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടത്തിയ ഡോക്‌ടേഴ്‌സ് ദിനാചരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. കുഞ്ഞമ്മ റോയ്, ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി ന്യൂറോളജിസ്റ്റ് ഡോ. കെ.പരമേശ്വരന്‍, വൈക്കം ഗവ. ആശുപത്രയിലെ ചീഫ് ഫിസിഷന്‍ ഡോ. എ.ഡി ശ്രീകുമാര്‍, ഗൈനക്കോളജിസ്റ്റ് ഡോ. അനിത, ഓര്‍ത്തോ പീഡിയാട്രീഷ്യന്‍ ഡോ. എസ്.കെ ഷീബ, താലൂക്ക് ആശുപത്രി പീഡിയാട്രീഷ്യന്‍ ഡോ. അരുണ്‍ എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ പി.വി ബിനേഷ്, ഡോ. റോയ് സി മാത്യു, പ്രിന്‍സിപ്പാള്‍മാരായ ഷാജി ടി കുരുവിള. കെ.എസ് സിന്ധു, പ്രധാനാധ്യാപിക പി.ആര്‍ ബിജി, വൈ ബിന്ദു, എല്‍പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി.ടി ജിനീഷ്, ഇ.പി ബീന, ആര്‍ ജെഫിന്‍, പി.വി വിദ്യ എന്നിവര്‍ പ്രസംഗിച്ചു.