Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മസ്‌കറ്റ് കെഎംസിസി ചികിത്സാ സഹായം കൈമാറി
30/06/2023
മസ്‌കറ്റ് കെഎംസിസി ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ നിര്‍ധന രോഗിയുടെ ചികിത്സക്കായി നല്‍കിയ സഹായ ധനം മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ എന്നിവര്‍ ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് എന്‍.കെ മുഹമ്മദ് ജലീല്‍, ജനറല്‍ സെക്രട്ടറി ഷമീര്‍ വളയംകണ്ടം എന്നിവര്‍ക്കു കൈമാറുന്നു.

വൈക്കം : മസ്‌കറ്റ് കെ.എം.സി.സി ജില്ലാ കമ്മറ്റിയുടെയും മബേല ഏരിയാ കമ്മിറ്റിയുടെയും റമദാന്‍ റിലീഫില്‍ നിന്നും ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ നിര്‍ധന രോഗിയുടെ ചികിത്സക്കായി നല്‍കിയ സഹായ ധനം കൈമാറി. വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ എന്നിവര്‍ ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.കെ മുഹമ്മദ് ജലീല്‍, ജനറല്‍ സെക്രട്ടറി ഷമീര്‍ വളയംകണ്ടം എന്നിവര്‍ക്കു കൈമാറി. മസ്‌കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി വൈസ് പ്രസിഡന്റ് ഷമീര്‍ പാറയില്‍, ജില്ലാ ആക്ടിങ് സെക്രട്ടറി ഫൈസല്‍ മുഹമ്മദ്, മുസ്‌ലിം ലീഗ് ഭാരവാഹികളായ ടി.എം സലിം, മുഹമ്മദ് ഷാ, ഷിബു മീരാന്‍, കെ.എ മുഹമ്മദ് അഷറഫ്, അസീസ് ബഡായില്‍, മുഹമ്മദ് റഫീഖ്, ഷബീര്‍ ഷാജഹാന്‍, ബഷീര്‍ പുത്തന്‍പുര, സുബൈര്‍ പുളിന്തുരുത്തി, മുഹമ്മദ് നിസാര്‍ പ്ലാപ്പള്ളി, അജ്മല്‍ കബീര്‍, ഷാ റസാഖ്, നൈസാം ഹനീഫ്, സിയാദ്, അജ്മല്‍, മുഹമ്മദ് കാബൂസ്, നൗഫല്‍, സിയാദ് കുന്നുംപുറം, ഹാജി ഹസീബ്, ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു.