Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ത്യാഗസ്മരണയില്‍ വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു
30/06/2023
തലയോലപ്പറമ്പ് മുഹിയിദ്ദീന്‍ പള്ളിയില്‍ നടന്ന ബലി പെരുന്നാള്‍ നമസ്‌കാരം.

വൈക്കം: ത്യാഗസ്മരണ പുതുക്കി വിശ്വാസിസമൂഹം ബലി പെരുന്നാളിനെ വരവേറ്റു. രാവിലെ പള്ളികളില്‍ നടന്ന നമസ്‌കാരത്തിനും പ്രഭാഷണത്തിനും ശേഷം ബന്ധുക്കളും സുഹൃത്തുക്കളുമായി സ്‌നേഹബന്ധം പുതുക്കിയുമാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിച്ചത്. തുടര്‍ന്ന് നേര്‍ച്ചയാക്കിയ മൃഗങ്ങളെ ബലിയര്‍പ്പിച്ചു. ബലിയര്‍പ്പിക്കപ്പെട്ട മൃഗങ്ങളുടെ മാംസം മഹല്ലുകളിലെ മുഴുവന്‍ വീടുകളിലും വിതരണം ചെയ്തു. വൈക്കം ടൗണ്‍ ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിനും പ്രഭാഷണത്തിനും ഹുസൈര്‍ ബാഖവി നേതൃത്വം നല്‍കി.
തലയോലപ്പറമ്പ് മുഹിയിദ്ദീന്‍ പള്ളിയില്‍ ബുഖാരി ബാഖവി, കാട്ടിക്കുന്ന് ജുമാ മസ്ജിദില്‍ ഷാനവാസ് ബദരി, ചെമ്പ് ജുമാ മസ്ജിദില്‍ ഹിഷാം ബദരി ബാഖവി, കുലശേഖരമംഗലം സലഫി മസ്ജിദില്‍ അബ്ദുല്‍ അലിയ്യ് മൗലവി, കുടവെച്ചൂര്‍ അന്‍സാറുല്‍ ഇസ്ലാം ജുമാ മസ്ജിദില്‍ അനസ് ബാഖവി, നക്കംതുരുത്ത് ജുമാ മസ്ജിദില്‍ ജസീര്‍ ഫൈസാനി, മറവന്‍തുരുത്ത് മുഹിയിദ്ദീന്‍ പള്ളിയില്‍ കമറുദ്ദീന്‍ മുസ്‌ലിയാര്‍, മണകുന്നം ജുമാമസ്ജിദില്‍ മാഹിന്‍ അബൂബക്കര്‍ ഫലാഹി, തലയോലപ്പറമ്പ് സലഫി മസ്ജിദില്‍ മുഹമ്മദ് ബൈജു സലഫി, കരിപ്പാടം മുഹിയിദ്ദീന്‍ പള്ളിയില്‍ അയ്യൂബ് സഖാഫി, മിഠായികുന്നം ജുമാ മസ്ജിദില്‍ മുഹമ്മദ് ഫായിസ് അസ്ഹനി, വടകര മുഹിയിദ്ദീന്‍ ജുമാ മസ്ജിദില്‍ അബ്ദുല്‍ ഹക്കീം അല്‍ഫാബി, വെള്ളൂര്‍ നുസ്റത്തുല്‍ ഇഖുവാന്‍ ജുമാ മസ്ജിദില്‍ സലിം മിസ്ബാഹി, ഇറുമ്പയം ജുമാ മസ്ജിദില്‍ ഷെഫീര്‍ സഖാഫി, അപ്പാഞ്ചിറ മുഹിയിദ്ദീന്‍ പള്ളിയില്‍ നൂര്‍ മൗലവി, എച്ച്എന്‍എല്‍ ജുമാ മസ്ജിദില്‍ ഉബൈദുള്ള സഖാഫി എന്നിവര്‍ ബലി പെരുന്നാള്‍ നമസ്‌കാരത്തിനും പ്രഭാഷണത്തിനും നേതൃത്വം നല്‍കി. സലഫി മസ്ജിദുകളില്‍ സ്ത്രീകളും ഈദ് നമസ്‌കാരത്തില്‍ പങ്കുകൊണ്ടു.