Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ രൂപീകരണവും സിമ്പോസിയവും നടത്തി
28/06/2023
കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ വൈക്കം താലൂക്ക്തല സമിതി രൂപീകരണവും സിമ്പോസിയവും റിട്ട. ജില്ലാ ജഡ്ജി കെ.കെ മണി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.പി.സി വൈക്കം താലൂക്ക് സമിതി രൂപീകരണവും സിമ്പോസിയവും നടത്തി. വലിയകവല എന്‍.എസ്.എസ് ഹാളില്‍ നടന്ന സമ്മേളനം റിട്ട. ജില്ലാ ജഡ്ജ് കെ.കെ മണി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ വൈക്കം ജയകുമാര്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് ചെയര്‍മാന്‍ പി.എസ് നാസര്‍ മുഖ്യപ്രഭാഷണം നടത്തി. 'മാറുന്ന കാലഘട്ടത്തില്‍ ഉപഭോക്താവ് രാജാവോ? മൂകനായ പ്രജയോ?' എന്ന വിഷയത്തില്‍ വൈക്കം ജയകുമാര്‍  ക്ലാസ്സ് നയിച്ചു. പി.ആര്‍ പ്രമോദ്, ശിവന്‍കുട്ടി, ഷാജി ജോസ്, പി.വി ബിജു, അജേഷ്, രഘുവരന്‍, ബോസ് ഭാവന എന്നിവര്‍ പ്രസംഗിച്ചു.