Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെത്ത് തൊഴിലാളി യൂണിയന്‍ കുടുംബസംഗമം നടത്തി
28/06/2023
വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ (എഐടിയുസി) കുടുംബസംഗമം ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ സിപിഐ സംസ്ഥാന എക്‌സി. അംഗം മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം താലൂക്ക് ചെത്ത് താഴിലാളി യൂണിയന്‍ (എഐടിയുസി) കുടുംബസംഗമവും തൊഴിലാളികളുടെ മക്കള്‍ക്ക് പഠനോപകരണങ്ങളും വിതരണവും നടത്തി. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന സംഗമം സിപിഐ സംസ്ഥാന എക്‌സി. അംഗം മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍, മദ്യവ്യവസായ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍ സുശീലന്‍, സി.കെ ആശ എംഎല്‍എ, എം.ഡി ബാബുരാജ്, പി.ജി തൃഗുണസെന്‍, സാബു പി മണലൊടി, ഡി രഞ്ജിത് കുമാര്‍, കെ.ഡി വിശ്വനാഥന്‍, പി.എസ് പുഷ്‌കരന്‍, പി.ആര്‍ ശശി, ഡി ബാബു, കെ.എ രവീന്ദ്രന്‍, വി.എന്‍ ഹരിയപ്പന്‍ അഡ്വ. കെ പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.