Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദേവ പ്രഭാഷണവും റാങ്ക് ജേതാവിനെ അനുമോദിക്കലും നടത്തി
28/06/2023
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അനുപമ ആനന്ദിനെ ഉല്ലല ഓംകാരേശ്വരം ക്ഷേത്രം ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ് ഉപഹാരം നല്‍കി അനുമോദിക്കുന്നു.

വൈക്കം: ഉല്ലല ഓംകാരേശ്വരം  ക്ഷേത്രത്തിലെ  96-ാമത് പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ചു ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ശ്രീനാരായണ പഠനകേന്ദ്രം ആചാര്യന്‍ വിശ്വപ്രകാശം വിജയ് ആനന്ദ് ഗുരുദേവ കൃതികളെക്കുറിച്ച് പ്രഭാഷണം നടത്തി. ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ് അധ്യക്ഷത വഹിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അനുപമ ആനന്ദിനെ ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ് ഉപഹാരം നല്‍കി അനുമോദിച്ചു. ദേവസ്വം സെക്രട്ടറി കെ.വി പ്രസന്നന്‍, യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, എം.ബി ഉദയമ്മ, കൂത്താട്ടുകുളം വത്സല രാജന്‍, എസ്.സന്തോഷ്‌കുമാര്‍, രമേഷ് പി.ദാസ് എന്നിവര്‍ പ്രസംഗിച്ചു.