Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓംകാരേശ്വരം ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു
27/06/2023
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ കലശപൂജയുടെ ബ്രഹ്‌മകലശ എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ പ്രദക്ഷിണം വെക്കുന്നു.

വൈക്കം: ശ്രീനാരായണ ഗുരു അവസാനമായി പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ 96-ാമത് പ്രതിഷ്ഠാ വാര്‍ഷികം തിങ്കളാഴ്ച വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു. മേല്‍ശാന്തി വിഷ്ണു മണിമന്ദിരം, ശരത്ത് ഗോപാലന്‍ ശാന്തി എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു. ഗണപതി ഹോമം, ഗുരുകൃതി പാരായണം, മൂര്‍ത്തികലശപൂജ, കലശ എഴുന്നള്ളിപ്പ്, കലശഭിഷേകം, മഹാപ്രസാദ ഊട്ട് എന്നിവയായിരുന്നു പ്രധാന ചടങ്ങ്. ബ്രഹ്‌മകലശ എഴുന്നള്ളിപ്പിന് ക്ഷേത്രം പ്രസിഡന്റ് പി.വി ബിനേഷ് , സെക്രട്ടറി കെ.വി പ്രസന്നന്‍, വൈസ് പ്രസിഡന്റ് കെ.എസ് പ്രീജു, പി.പി സന്തോഷ്, ടി.പി സുഖലാല്‍, വി.ഡി സന്തോഷ്, രമേഷ് പി.ദാസ്, കെ.എസ് സാജു, സി.എസ് ആശ, കനകാംബരന്‍, വി.വി ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.