Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിവിധ മേഖലകളില്‍ സേവന മികവ് പുലര്‍ത്തിയ വ്യക്തികളെ ആദരിച്ചു
27/06/2023
സഹൃദയ വേദിയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ സേവന മികവ് പുലര്‍ത്തിയ വ്യക്തികളെ എറണാകുളം ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് അഡ്വ. ഡി.ബി ബിനു ആദരിക്കുന്നു.

വൈക്കം: സഹൃദയ വേദിയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കും മാനസികമായ സംഘര്‍ഷം കുറച്ച് സമാധാനപരമായി ജീവിതം നയിക്കുന്നതിന് സ്ത്രീകളെയും കുട്ടികളെയും പ്രാപ്തരാക്കാന്‍ ബോധവല്‍കരണ ക്ലാസ്സും, സമൂഹത്തില്‍ വിവിധ രംഗങ്ങളില്‍ സേവന മികവ് പുലര്‍ത്തിയ വ്യക്തിത്വങ്ങളെ ആദരിക്കലും വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടത്തി. ബോധവല്‍കരണ പരിപാടി നഗരസഭ ചെയര്‍പേഴ്സണ്‍ രാധികാ ശ്യം ഉദ്ഘാടനം ചെയ്തു. സിഇഎല്‍ടി ഡയറക്ടര്‍ പ്രീത് ഭാസ്‌കര്‍ ക്ലാസ്സ് നയിച്ചു. അനുമോദന സമ്മേളനം എറണാകുളം ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് അഡ്വ. ഡി.ബി ബിനു ഉദ്ഘാടനം ചെയ്തു. ഗായിക ഡോ. വൈക്കം വിജയലക്ഷ്മി, സാഹിത്യ പ്രവര്‍ത്തകന്‍ പി. സോമന്‍ പിള്ള, മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ യു.ഉലഹന്നന്‍, സാഹിത്യകാരി കെ.ആര്‍ ബീന എന്നിവരെ ആദരിച്ചു. കൗണ്‍സിലര്‍ രേണുക രതീഷ് അധ്യക്ഷത വഹിച്ചു.  ശ്രീ മഹാദേവ കോളേജ് ഡയറക്ടര്‍  പിജിഎം നായര്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ സല്‍ബി ശിവദാസ്,ബിന്ദു ഷാജി, പി.കെ ഹരിദാസ്, കെ രമേശന്‍, ചന്ദ്രബാബു എടാടന്‍, പി.കെ വിജയകുമാരി, മുരളി വാഴമന എന്നിവര്‍ പ്രസംഗിച്ചു.