Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആള്‍ ഇന്‍ഡ്യ ബി.എസ്.എന്‍.എല്‍ ഡി.ഒ.ടി പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ വൈക്കം ബ്രാഞ്ചിന്റെ കുടുംബസംഗമം
30/04/2016

ആള്‍ ഇന്‍ഡ്യ ബി.എസ്.എന്‍.എല്‍ ഡി.ഒ.ടി പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ വൈക്കം ബ്രാഞ്ചിന്റെ കുടുംബസംഗമം പി.കൃഷ്ണപിള്ള സ്മാരക ഹാളില്‍ നടന്നു. ബ്രാഞ്ച് പ്രസിഡന്റ് ജോസ്.ടി.ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ബ്രാഞ്ച് സെക്രട്ടറി സുധാകരന്‍ നായര്‍ സ്വാഗതം ആശംസിച്ചു. വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ സര്‍ക്കിള്‍ സെക്രട്ടറി ഗുരുപ്രസാദ്, കാര്‍ത്തികേയന്‍ (ബി.എസ്.എന്‍.എല്‍), എ.ഐ.ബി.ഡി.പി.എ ജില്ലാ സെക്രട്ടറി കെ.പി.പങ്കജാക്ഷന്‍, ഗോപാലകൃഷ്ണന്‍ നായര്‍ (സി.യു.പി.എ), എം.എസ്.എസ് നായര്‍, ലാലാജി എന്നിവര്‍ സംസാരിച്ചു. സര്‍ക്കിള്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.സി.ലൂക്കോസ് കൃതജ്ഞത പറഞ്ഞു. ചടങ്ങില്‍ മുതിര്‍ന്ന അംഗമായ കെ.വാവയെ പൊന്നാടയണിയിച്ച് ആദരിച്ചു.