Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്രഹ്‌മമംഗലം ഗ്രാമസ്വരാജ് ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം
26/06/2023
ബ്രഹ്‌മമംഗലം ഗ്രാമസ്വരാജ് ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ വിജയം നേടിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തിയ പ്രകടനം.

തലയോലപ്പറമ്പ് : ബ്രഹ്‌മമംഗലം ഗ്രാമസ്വരാജ് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണിക്ക് സമ്പൂര്‍ണ വിജയം. മുന്നണി സാരഥികളായ അഡ്വ. കെ.വി പ്രകാശന്‍, കെ.ജി അശോക് കുമാര്‍, ടി.വി ചന്ദ്രന്‍, പി.ജെ ടോം, എ.ടി പ്രദീപ്കുമാര്‍, പി.കെ വേണുഗോപാല്‍, ശശിധരന്‍, ശ്രീവത്സന്‍, ആശാ ബാബു, ജസീല നവാസ്, കെ.സി പ്രീതിമോള്‍, കെ.സി നയനകുമാര്‍, പി.ജി രാജേന്ദ്രന്‍ എന്നിവരാണ് വിജയിച്ചത്. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ ബ്രഹ്‌മമംഗലത്ത് പ്രകടനം നടത്തി. തുടര്‍ന്നു ചേര്‍ന്ന സമ്മേളനത്തില്‍ സിപിഎം ബ്രഹ്‌മമംഗലം ലോക്കല്‍ സെക്രട്ടറി ടി.സി ഷണ്മുഖന്‍ അധ്യക്ഷത വഹിച്ചു. നായിരുന്നു. സിപിഐ മണ്ഡലം സെക്രട്ടറി സാബു പി മണലോടി, സിപിഎം ഏരിയാ സെക്രട്ടറി കെ ശെല്‍വരാജ്, എന്‍സിപി സംസ്ഥാന സെക്രട്ടറി എസ്.ഡി സുരേഷ് ബാബു, കേരള കോണ്‍ഗ്രസ് എം നേതാവ് ലൂക്ക് മാത്യു, ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, ഇലക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് കെ.എസ് രത്‌നാകരന്‍, സെക്രട്ടറി കെ.കെ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.