Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരിവിരുദ്ധ ദിനാചരണം: സൈക്കിൾ റാലിയും സെമിനാറും നടത്തി
26/06/2023
വൈക്കം ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തിൽ നടത്തിയ ലഹരിവിരുദ്ധ സന്ദേശ സൈക്കിൾ റാലി നഗരസഭ ചെയർപേഴ്സൺ രാധികാ ശ്യം ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

വൈക്കം: ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തിൽ  അന്താരാ ഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം നടത്തി. വൈക്കം നഗരത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ വിദ്യാർഥികൾ  ലഹരിക്കെതിരെ സൈക്കിൾ റാലി നടത്തി. ഗവ. ഹൈസ്‌കൂൾ, ആശ്രമം, ഗേൾസ്, സെന്റ് ലിറ്റിൽ തെരേസാസ്, മടിയത്തറ എന്നീ വിദ്യാലയങ്ങളാണ് പ്രചരണ പരിപാടിയിൽ പങ്കെടുത്തത്.
വലിയ കവലയിൽ ടി.കെ മാധവൻ സ്‌ക്വയറിൽ നിന്നും പുറപ്പെട്ട സൈക്കിൾ റാലി നഗരസഭ ചെയർപേഴ്സൺ രാധികാ ശ്യം ഫ്‌ളാഗ് ഓഫ് ചെയ്തു. വെൽഫെയർ സെന്ററിൽ നടത്തിയ ലഹരിവിരുദ്ധ സെമിനാർ എഎസ് പി നകുൽ രാജേന്ദ്ര ദേശ്മുഖ് ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ അജ്മൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. ജനമൈത്രി സിആർഒ ബി സിജി, ബീറ്റ് ഓഫീസർ വി.ടി ശ്രീനിവാസൻ, സമിതി അംഗങ്ങളായ പി.എം സന്തോഷ് കുമാർ, കെ ശിവപ്രസാദ്, ഡി മനോജ്, ടി സജീവ്, എ.ജി ചിത്രൻ, എം.ഒ വർഗീസ്, എം.എ അബ്ദുൽ ജലീൽ, വി.എസ് രവീന്ദ്രൻ, പി.ഡി സുനിൽകുമാർ, പി സോമൻ പിള്ള, ടി.ആർ സുരേഷ്, പി.ഡി പ്രസാദ്, പ്രീത് ഭാസ്‌കർ, ലൈല ജയരാജ്, സിസലി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.