Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹ ശതാബ്ദി ചിത്രരചനാ മത്സരം നടത്തി
25/06/2023
ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തില്‍ വൈക്കം സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ചു നടത്തിയ ചിത്രരചനാ മത്സരവും ക്വിസ് മത്സരവും മുന്‍ ലളിതകലാ അക്കാദമി സെക്രട്ടറി എം.കെ ഷിബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തില്‍ വൈക്കം സത്യഗ്രഹ സമര ശതാബ്ദിയോടനുബന്ധിച്ച് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ചിത്രരചനാ മത്സരവും ക്വിസ് മത്സരവും നടത്തി. ആശ്രയ ചെയര്‍മാന്‍ പി.വി ഷാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് മുന്‍ ലളിതകലാ അക്കാദമി സെക്രട്ടറി എം.കെ ഷിബു മല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇടവട്ടം ജയകുമാര്‍, പി.എന്‍ ശിവന്‍ കുട്ടി, ബി ചന്ദ്രശേഖരന്‍, പി.കെ മണിലാല്‍, വി അനൂപ്, സി സുരേഷ് കുമാര്‍, വൈക്കം ജയന്‍, വര്‍ഗീസ് പുത്തന്‍ചിറ, പി.ഡി ബിജിമോള്‍, രാജശ്രീ വേണുഗോപാല്‍, സി.ടി ദേവദാസ്, സന്തോഷ് കരുണാകരന്‍, ബി രവീന്ദ്രന്‍, ശ്രീദേവി അനിരുദ്ധന്‍, പി.എസ് ശ്രീനിവാസന്‍, എം.കെ മഹേശന്‍, മോനു ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു. 250 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.