Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമുദായത്തെ ഭിന്നിപ്പിക്കാനല്ല ഒന്നിപ്പിക്കാനാണ് നേതാക്കള്‍ ശ്രമിക്കേണ്ടത്: മേജര്‍ രവി
25/06/2023
വിദ്യാധിരാജ വിചാരവേദിയുടെ നേതൃത്വത്തില്‍ 'വൈക്കം സത്യഗ്രഹവും, മന്നത്ത് പത്മനാഭനും സവര്‍ണ ജാഥയും' എന്ന വിഷയത്തില്‍ നടത്തിയ സത്യഗ്രഹ ശതാബ്ദി സമ്മേളനം സംവിധായകന്‍ മേജര്‍ രവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നായര്‍ സമൂഹത്തിന്റെ ഉന്നമനത്തിനും ഐക്യത്തിനും വേണ്ടി നിലകൊണ്ട മഹാനായിരുന്നു മന്നത്ത് പത്മനാഭന്‍ എന്ന്  ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി. വിദ്യാധിരാജ വിചാരവേദിയുടെ നേതൃത്വത്തില്‍ 'വൈക്കം സത്യഗ്രഹവും, മന്നത്ത് പത്മനാഭനും സവര്‍ണ ജാഥയും' എന്ന വിഷയത്തില്‍ നടത്തിയ സത്യഗ്രഹ ശതാബ്ദി അനുസ്മരണ സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായത്തെ ഭിന്നിപ്പിക്കാനല്ല ഒന്നിപ്പിക്കാനാണ് ഇപ്പോഴത്തെ  സമുദായ നേതാക്കള്‍ ശ്രമിക്കണ്ടേതെന്നും, നായര്‍ സമുദായത്തെ  ഒരു കുടക്കീഴില്‍ അണിനിര്‍ത്തുകയാണ് വേണ്ടതെന്നും മേജര്‍ രവി അഭിപ്രായപ്പെട്ടു. വിചാരവേദി ചെയര്‍മാന്‍ പ്രൊഫ. വി.പി ഹരിദാസ് അധ്യക്ഷത വഹിച്ചു. വിചാരവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സി.ആര്‍ വിനോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍ മണിക്കുട്ടന്‍ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. ഹൈലാന്റ് ആര്‍ രാജേന്ദ്രന്‍ പിള്ള അംഗത്വ വിതരണം നടത്തി. നിധി സമാഹരണം അയര്‍കുന്നം രാമന്‍ നായരും നിര്‍വഹിച്ചു.  അഡ്വ. ടി.കെ.ജി നായര്‍, ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍, ഹൈറേഞ്ച് വനിതാ യൂണിയന്‍ സെക്രട്ടറി ഉഷാ ബാലന്‍, നന്ദകുമാര്‍ കളമശ്ശേരി, വിചാരവേദി വൈക്കം ചാപ്റ്റര്‍ ചെയര്‍മാന്‍ എസ് നവകുമാന്‍ നായര്‍, എം.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്ക് ശേഷം വിദ്യാധിരാജ വിചാരവേദിയുടെ പ്രവര്‍ത്തക സമ്മേളനം നടത്തി.