Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജ്യോതിശാസ്ത്ര മണ്ഡലം സത്യഗ്രഹ ശതാബ്ദി സമ്മേളനം നടത്തി
24/06/2023
അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം ജില്ലാ കമ്മിറ്റി നടത്തിയ വൈക്കം സത്യഗ്രഹ ശതാബ്ദി അനുസ്മരണവും, ഗുരുസ്മരണയും, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം (എകെജെഎം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം സത്യഗ്രഹ ശതാബ്ദി അനുസ്മരണവും, ഗുരുസ്മരണയും, ജ്യോതിഷ പണ്ഡിതന്‍ മണകുന്നം എം.ആര്‍. രാമകൃഷ്ണന്‍ ജ്യോത്സരുടെ  ചരമവാര്‍ഷിക അനുസ്മരണവും നടത്തി. സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനം എകെജെഎം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്  സുബ്രഹ്‌മണ്യ പിള്ള വൈക്കം അധ്യക്ഷത വഹിച്ചു. ഏരൂര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ. സക്കറിയ ഓണേരില്‍ മുഖ്യപ്രഭാഷണവും, എകെജെഎം സംസ്ഥാന സെക്രട്ടറി ശ്രേയസ് നമ്പൂതിരി സത്യഗ്രഹ അനുസ്മരണ സന്ദേശവും നല്‍കി. മികച്ച ഗാനരചന പുരസ്‌കാരം ലഭിച്ച അരുണ്‍ലാല്‍, പത്രപ്രവര്‍ത്തന രംഗത്ത് 50 വര്‍ഷം പിന്നിട്ട യു ഉലഹന്നനയും (കുഞ്ഞച്ചന്‍), മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും ആദരിച്ചു.
ജില്ലാ സെക്രട്ടറി അനില്‍കുമാര്‍ ആനിക്കാട്, താലൂക്ക് പ്രസിഡന്റ് സജീവ് കടൂക്കര, അജയന്‍ തളിയാപറമ്പ്, സാബു വാസുദേവ്, അത്തിമറ്റം പ്രദീപ് നമ്പൂതിരി, ഗീതക്കുട്ടി കൊടുങ്ങൂര്‍, ദൈവത്തറ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ജ്യോതിഷ രംഗത്തെ പ്രതിഭകളെയും ചടങ്ങില്‍ ആദരിച്ചു.