Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടകോടില്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു
23/06/2023
ചെമ്മനത്തുകര വടകോടില്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികാഹോത്സവത്തിന്റെ ദീപപ്രകാശനം എസ്എന്‍ഡിപി യോഗം ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാല്‍  നിര്‍വഹിക്കുന്നു.

വൈക്കം: ചെമ്മനത്തുകര വടകോടില്‍ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികാഘോഷം നടത്തി. എസ്എന്‍ഡിപി യോഗം 113-ാം നമ്പര്‍ നമ്പര്‍ ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാല്‍ ദീപപ്രകാശനം നിര്‍വഹിച്ചു. ക്ഷേത്രം തന്ത്രി ചന്തിരൂര്‍ കെ.എസ് രതീഷ്, മേല്‍ശാന്തി അനൂപ് ശാന്തി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പറ നിറയ്ക്കല്‍ ചടങ്ങ് ചെമ്മനത്തുകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സെക്രട്ടറി രാഗേഷ് ടി നായര്‍ പല്ലാട്ട് നിര്‍വഹിച്ചു. സര്‍പങ്ങള്‍ക്ക് വെച്ചുനേദ്യം. തളിച്ചുകൊട, ഉടുക്കുപാട്ട്, കലശഭിഷേകം, പ്രസാദഊട്ട്, കുംഭകുടം, താലപ്പൊലി, വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം, മഹാഗുരുതി എന്നിവ പ്രധാന ചടങ്ങുകളായിരുന്നു. ക്ഷേത്രം പ്രസിഡന്റ് കെ.ആര്‍ കാര്‍ത്തികേയന്‍, സെക്രട്ടറി ജനാര്‍ദ്ദനന്‍, രഘു പടന്നപ്പുറത്ത്, സുദര്‍ശനന്‍ കാരുവള്ളി, രാജപ്പന്‍ പുത്തന്‍ത്തറ, ലളിത പീടികത്തറ, ശോഭന, അമ്മിണി, ഓമന എന്നിവര്‍ നേതൃത്വം നല്‍കി. 30ന് ഏഴാം പൂജ നടത്തും.