Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ഓണത്തിന് ഒരു കുട്ട പൂവ്, ഒരു മുറം പച്ചക്കറി' പദ്ധതിക്ക് ടി.വി പുരത്ത് തുടക്കമായി
22/06/2023
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 'ഓണത്തിന് ഒരു കുട്ട പൂവ്, ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ടി.വി പുരം പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിക്കുന്നു.
 
വൈക്കം: ബ്ലോക്ക് പഞ്ചായത്തിന്റെ 'ഓണത്തിന് ഒരു കുട്ട പൂവ്, ഒരു മുറം പച്ചക്കറി' പദ്ധതിക്ക് ടി.വി പുരം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. രണ്ടു തരം ബെന്ദിപ്പൂവും, വെണ്ട, തക്കാളി, വഴുതന, പച്ചമുളക്, പയര്‍ തുടങ്ങിയ പച്ചക്കറികളുമാണ് കൃഷി ചെയ്യുന്നത്. കൃഷി വകുപ്പിന്റെയും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെ വൈക്കത്തെ ആറ് ഗ്രാമപഞ്ചായത്തുകളെയും ഏകോപിപ്പിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടത്തുന്നത്. 125 ഗ്രൂപ്പുകള്‍ പച്ചക്കറിയും 50 ഗ്രൂപ്പുകള്‍ പൂവ് കൃഷിയുമാണ് ചെയ്യുന്നത്. ടി.വി പുരം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നടന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിച്ചു. ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത റെജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.എ തങ്കച്ചന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജി ഷാജി, വി.കെ ശ്രീകുമാര്‍, ടി അനില്‍കുമാര്‍, ദീപാ ബിജു, കൃഷി ഓഫീസര്‍ ആര്‍.എം ചൈതന്യ, എംജി എന്‍ആര്‍ഇജിഎസ് അസി. എഞ്ചിനീയര്‍ അഖില, ഓവര്‍സിയര്‍ സിമി എന്നിവര്‍ പ്രസംഗിച്ചു.