Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി
22/06/2023
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ യോഗാ പരിശീലനവും ബോധവല്‍കരണ ക്ലാസും യൂണിയന്‍ ആക്ടിങ്  പ്രസിഡന്റ് പിജിഎം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വൈക്കത്ത് അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിച്ചു. വൈക്കം നഗരസഭയുടെയും, ഭാരതീയ ചികിത്സാ വകുപ്പിന്റെയും, ഹോമിയോപതി വകുപ്പിന്റെയും നേതൃത്വത്തില്‍ സത്യഗ്രഹ സ്മാരക ഹാളില്‍ യോഗാ ക്ലാസും, പരിശീലനവും നടത്തി. നഗരസഭാ ചെയര്‍പേഴ്സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. യോഗാചാര്യന്‍ ഡോ. ജി.എസ് വേണു ക്ലാസ് നയിച്ചു.  സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു സജീവന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ലേഖാ ശ്രീകുമാര്‍, പ്രീതാ രാജേഷ്, എന്‍. അയ്യപ്പന്‍, രാജശ്രീ വേണുഗോപാല്‍, പി.ഡി ബിജിമോള്‍, പി.എസ് രാഹുല്‍,  എം.കെ മഹേഷ്, ലേഖാ അശോകന്‍, എബ്രഹാം പഴയകടവന്‍, അശോകന്‍ വെള്ളവേലി, ബി രാജശേഖരന്‍, കവിത രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
വൈക്കം എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ വടക്കേനട എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി. വിവിധ കരയോഗങ്ങളില്‍പെട്ടവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. യൂണിയന്‍ ആക്ടിങ്  പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്തു. ആധ്യാത്മിക വിഭാഗം കോ-ഓഡിനേറ്റര്‍ പി.എന്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യോഗാചാര്യന്‍ ശിവാനന്ദ യോഗാശ്രമം, സി.മുരളീധരന്‍, എന്‍.ജി ബാലചന്ദ്രന്‍ എന്നിവര്‍ ക്ലാസ് നയിച്ചു. സെക്രട്ടറി കെ രാജഗോപാല്‍, എന്‍ മധു, അനുശ്രീ ബാബു, എസ്.വി സുരേഷ് കുമാര്‍, ബി ശശിധരന്‍, സി ശ്രീഹര്‍ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.
വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അന്താരാഷ്ട്ര യോഗ ദിനാചരണം സൂപ്രണ്ട് പി.കെ സജീവ് ഉദ്ഘാടനം ചെയ്തു. മ്യൂസിയം ഹാളില്‍ നടന്ന ചടങ്ങില്‍ ഗോകുല്‍ കൃഷ്ണ അധ്യക്ഷത വഹിച്ചു. വിഷ്ണു സുരേന്ദ്രന്‍, ബി ശ്രീജിത്ത്, അക്ഷയ് കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.