Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്എന്‍ഡിപി യോഗം ചെമ്മനത്തുകര ശാഖക്ക് 48 ലക്ഷം രൂപയുടെ വികസന പദ്ധതി
20/06/2023
എസ്എന്‍ഡിപി യോഗം ചെമ്മനത്തുകര ശാഖയുടെ വാര്‍ഷികവും വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 113-ാം നമ്പര്‍ ചെമ്മനത്തുകര ശാഖയുടെ വാര്‍ഷിക പൊതുയോഗം 48 ലക്ഷം രൂപ ചിലവ് വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. ശാഖാ ഓഡിറ്റോറിയത്തില്‍ നടന്ന വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.പി സെന്‍ അധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് പി.വി വേണുഗോപാല്‍, സെക്രട്ടറി എന്‍.കെ കുഞ്ഞുമണി, വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ്, യൂണിയന്‍ കമ്മിറ്റി അംഗം മധു പുത്തന്‍ത്തറ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭരണസമിതിയിലേക്ക് പി.വി വേണുഗോപാല്‍ (പ്രസിഡന്റ്), ടി.ആര്‍ രമേശന്‍ (സെക്രട്ടറി),  നിധീഷ് പ്രകാശ് (വൈസ് പ്രസിഡന്റ്), മധു പുത്തന്‍ത്തറ (യൂണിയന്‍ കമ്മിറ്റി അംഗം) എന്നിവരെ തെരഞ്ഞെടുത്തു.