Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ക്ക് സ്വീകരണം നല്‍കി
20/06/2023
ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മുന്‍മന്ത്രി കെ.കെ ബാലകൃഷ്ണന്റെ ജന്മദിനാഘോഷവും ബ്ലോക്ക് കോണ്‍ഗ്രസ പ്രസിഡന്റുമാര്‍ക്ക് നല്‍കിയ സ്വീകരണവും കെപിസിസി മെമ്പര്‍ മോഹന്‍ ഡി.ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍മന്ത്രി കെ.കെ ബാലകൃഷ്ണന്റെ 96-ാം ജന്മദിനാഘോഷവും വൈക്കം, തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ക്ക് സ്വീകരണവും മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ആദരവും വൈക്കം വ്യാപാരഭവനില്‍ നടത്തി. കെപിസിസി മെമ്പര്‍ മോഹന്‍ ഡി ബാബു ഉദ്ഘാടനം ചെയ്യ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ കൃഷ്ണകുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്ത പി.ഡി ഉണ്ണി, എം.കെ ഷിബു എന്നിവരെ മുന്‍ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ ആദരിച്ചു. ജില്ലാ പ്രസിഡന്റ് എ.എം കുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി അവാര്‍ഡ് വിതരണം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ്, അഡ്വ. എ സനീഷ് കുമാര്‍, ജയ് ജോണ്‍ പേരയില്‍, ജോര്‍ജ് വര്‍ഗീസ്, ജി രാജീവ്, ഇടവട്ടം ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.