Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വായനാദിനത്തില്‍ രക്തദാനം നല്‍കി കോളേജ് വിദ്യാര്‍ഥികള്‍
19/06/2023
വൈക്കം ശ്രീമഹാദേവ കോളേജില്‍ നടന്ന വായനാദിന പരിപാടി, രക്തദാനം നല്‍കിയ വിദ്യാര്‍ഥികള്‍ക്ക് ഫലമൂലാദികളും പുസ്തകവും നല്‍കി പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി പിജിഎം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: വായനാദിനത്തില്‍ രക്തദാനം നല്‍കി വൈക്കം ശ്രീമഹാദേവ കോളേജില്‍ വിദ്യാര്‍ഥികള്‍ മാതൃകയായി. വായനാ ദിനാചരണത്തിന്റെ ഭാഗമായി പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെയും അമൃത മെഡിക്കല്‍ കോളേജിന്റെയും സഹകരണത്തോടെ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് വായനാദിന-രക്തദാന ചടങ്ങ് സംഘടിപ്പിച്ചത്. രക്തദാനം ചെയ്തവര്‍ക്ക് ഫലമൂലാദികളും പുസ്തകവും നല്‍കി പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായ കോളേജ് ഡയറക്ടര്‍ പിജിഎം നായര്‍ കാരിക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. എസ് ധന്യ അധ്യക്ഷത വഹിച്ചു. അമൃത മെഡിക്കല്‍ കോളേജിലെ ഡോ. നീരജ് വി മോഹന്‍ദാസ് രക്തദാന സന്ദേശവും, പി.കെ നിതിയ വായനാദിന സന്ദേശവും നല്‍കി.  ഡോ. ആഷിത അശോക്,  ആര്യ എസ് നായര്‍, നിജിത ഷാജി, എം ശോണിമ, മാനിഷ കെ ലത്തീഫ്, എസ് ഐശ്വര്യ, മഞ്ജിമ ഗോപാല്‍, എച്ച് സൗമ്യ, എം.എസ് ശ്രീജ, ആഷാ ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.
ചാലപറമ്പ് ടികെഎംഎം യുപി സ്‌കൂളില്‍ വായനദിനത്തോട് അനുബന്ധിച്ചു രണ്ടാം ക്ലാസ്സിലേക്ക് തയ്യാറാക്കിയ വായനപതിപ്പ് സാഹിത്യകാരന്‍ സുബ്രഹ്‌മണ്യന്‍ അമ്പാടി ഉദ്ഘാടനം ചെയ്തു. പി.എന്‍ പണിക്കര്‍ അനുസ്മരണവും നടത്തി. സ്‌കൂള്‍ മാനേജര്‍ കെ.വി ജഗജിത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി.എസ് വിജിമോള്‍, സ്‌കൂള്‍ മാനേജിങ് കമ്മിറ്റി അംഗം ഡി ശശിധരന്‍ എസ്ആര്‍ജി കണ്‍വീനര്‍ ടി.വി വീണ എന്നിവര്‍ പ്രസംഗിച്ചു.