Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനമൈത്രി പോലീസ് വിദ്യാര്‍ഥികളെയും പ്രതിഭകളെയും അനുമോദിച്ചു
19/06/2023
ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയിടെയും നേതൃത്വത്തില്‍ നടത്തിയ അനുമോദിച്ച സമ്മേളനം സബ് ഇന്‍സ്‌പെക്ടര്‍ അജ്മല്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തില്‍ വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെയും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു. നിരഞ്ജന സുനില്‍, ജീസ് പോള്‍, ഡിസൈന്‍ മനോജ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജനമൈത്രി സമിതി ഹാളില്‍ നടത്തിയ അനുമോദന സമ്മേളനം വൈക്കം സബ് ഇന്‍സ്പെക്ടര്‍ അജ്മല്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ജനമൈത്രി സിആര്‍ഒ ബി സിജി അധ്യക്ഷത വഹിച്ചു. സമിതി കോ-ഓര്‍ഡിനേറ്റര്‍ പി.എം സന്തോഷ് കുമാര്‍, സമിതി അംഗം എം.ഒ വര്‍ഗീസ്, നഗരസഭാ കൗണ്‍സിലര്‍ ബിന്ദു ഷാജി, സമിതി അംഗങ്ങളായ ടി സജീവ്, ടി.ആര്‍ സുരേഷ്, പി.ജി ഷാജി, സിന്ധു ഹരിദാസ്, വി.ടി ശ്രീനിവാസന്‍,  എം.എ അബ്ദുല്‍ ജലീല്‍, ബീറ്റ് ഓഫീസര്‍ ഷിംല, കെ ശിവപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.