Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കിണര്‍ ഇടിഞ്ഞുതാഴ്ന്നു
18/06/2023
വൈക്കം നഗരസഭ 26-ാം വാര്‍ഡ് ഐശ്വര്യ ഭവനില്‍ മനോഹരന്റെ വീട്ടുമുറ്റത്തെ കിണര്‍ മഴയില്‍ ഇടിഞ്ഞു താഴ്ന്ന നിലയില്‍.

വൈക്കം: ശക്തമായ മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. വൈക്കം നഗരസഭ 26-ാം വാര്‍ഡ് ഐശ്വര്യ ഭവനില്‍ മനോഹരന്റെ വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഞായറാഴ്ച രാവിലെ 11ഓടെയാണ് സംഭവം. 20 അടിയോളം താഴ്ചയുള്ള കിണറിന്റെ തൊടികള്‍ പൂര്‍ണമായും തകര്‍ന്നു. സമീപത്തെ മോട്ടോര്‍ പമ്പ് ഉള്‍പ്പെടെ കിണറിലേക്ക് ഇടിഞ്ഞു. ചുറ്റും കെട്ടിയിരുന്ന സിമന്റ് തറയും തകര്‍ന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ ശ്രീകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ അശോകന്‍ വെള്ളവേലി, സിപിഐ ബ്രാഞ്ച് സെക്രട്ടറിമാരായ എല്‍ഐസി രമേശന്‍, ഓടി പ്രകാശന്‍ അടക്കമുള്ള ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ചു. റവന്യു അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.