Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫാദേഴ്‌സ് ഡേയില്‍ മുതിര്‍ന്ന അച്ഛന്മാരെ ആദരിച്ചു
18/06/2023
എസ്എന്‍ഡിപി യോഗം ഇടഉല്ലല ശാഖയിലെ ഗുരുതൃപ്പാദം കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ ഫാദേര്‍സ് ഡേയോടനുബന്ധിച്ച് ശാഖയിലെ മുതിര്‍ന്ന അച്ഛന്മാരെ പൊന്നാട അണിയിച്ച് ആദരിക്കുന്നു.  

വൈക്കം: എസ്എന്‍ഡിപി യോഗം 117-ാം നമ്പര്‍ ഇടഉല്ലല ശാഖയുടെ കീഴിലുള്ള ഗുരുതൃപ്പാദം കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ ഫാദേര്‍സ് ഡേയോട് അനുബന്ധിച്ച് ശാഖയിലെ മുതിര്‍ന്ന അച്ഛന്മാരെ ഉപഹാരം നല്‍കി ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. ശ്രീനാരായണ പഠനശാലയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ബോധവല്‍കരണ ക്ലാസ് നടത്തി. ശാഖാ പ്രസിഡന്റ് സാജു കോപ്പുഴ യോഗം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എന്‍.ഡി ഷാജി അധ്യക്ഷത വഹിച്ചു. ഓംകാരേശ്വരം ക്ഷേത്രം ഭരണസമിതി അംഗം വി.വി ഷാജി പഠനക്ലാസ് നയിച്ചു. വൈസ് ചെയര്‍മാന്‍ റെജി വെട്ടത്തില്‍, കണ്‍വീനര്‍ അനിത ബൈജു, സെക്രട്ടറി സി.എസ് ആഷ, റെജി പടത്തനാലില്‍, ബൈജു കളരിക്കല്‍, സുനില്‍ദത്ത് എന്നിവര്‍ പ്രസംഗിച്ചു.