Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീമഹാദേവ കോളേജില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു
18/06/2023
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ വൈക്കം ശ്രീമഹാദേവ കോളേജില്‍ നടത്തിയ തൊഴില്‍ മേള സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നിരവധി പേര്‍ക്ക്‌ വിദ്യയും തൊഴിലും നല്‍കി നാടിന്റെ വികസനത്തിന് മികച്ച സംഭാവന നല്‍കുന്ന ശ്രീമഹാദേവ കോളേജിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് സി.കെ ആശ എംഎല്‍എ. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ വൈക്കം ശ്രീമഹാദേവ കോളേജില്‍ നടത്തിയ തൊഴില്‍ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.കെ ആശ. നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ.സി മണിയമ്മ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ഡി.എസ് ഉണ്ണികൃഷ്ണന്‍, എംപ്ലോയിബിലിറ്റി സെന്റര്‍ ഓഫീസര്‍ പി ഗോപകുമാര്‍, കോളേജ് ഡയറക്ടര്‍ പിജിഎം നായര്‍ കാരിക്കോട്, പ്രിന്‍സിപ്പാള്‍ ഡോ. എസ് ധന്യ, പി.കെ നിതിയ, സ്നേഹ എസ് പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളിലെ പതിനഞ്ചിലേറെ കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. വിവിധ സ്ഥാപനങ്ങളിലെ നിരവധി ഒഴിവുകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിച്ചു.