Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ പോരാട്ടം അനിവാര്യം: അഡ്വ.  പിഎംഎ സലാം
17/06/2023
മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വ ക്യാമ്പ് വൈക്കത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മുസ്‌ലിം ലീഗിന്റെ വളര്‍ച്ചയും ശക്തിയും സ്വാധീനവും മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയുന്ന തരത്തിലുള്ള പ്രചരണവും കൂട്ടയ്മയും ആവശ്യമാണെന്നും ഇതുവഴി പാര്‍ട്ടിക്ക് അര്‍ഹമായ അംഗീകാരം നേടാന്‍ കഴിയുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പിഎംഎ സലാം. മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വ ക്യമ്പ് വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ പോരാട്ടം ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കരിന്റെ ജനദ്രോഹനയങ്ങള്‍ക്കും അഴിമതിക്കും ഏകാധിപത്യത്തിനുമെതിരെ യുഡിഎഫ് ഒറ്റക്കെട്ടായി പൊരുതുമെന്നും പിഎംഎ സലാം പറഞ്ഞു. സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അസീസ് ബഡായി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹാജി പി.എച്ച് അബ്ദുല്‍ സലാം പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം സലിം, ദേശീയ ഉപാധ്യക്ഷന്‍ ഷിബു ഭീരാന്‍, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ, ജില്ലാ ജനറല്‍ സെക്രട്ടറി റഫീക്ക് മണിമല, ജില്ലാ ട്രഷറര്‍ അഷറഫ്, സുബൈര്‍ പുളിന്തുരുത്തി, ബഷീര്‍ പുത്തന്‍പുര, മുഹമ്മദ് നിസാര്‍, ഷിബു മീരാന്‍, ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സുഹറ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ ഇബ്രാഹിംകുഞ്ഞ് മുതിര്‍ന്ന നേതാക്കളെ ചടങ്ങില്‍ ആദരിച്ചു.