Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേമ്പനാട്ടു കായലില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
16/06/2023
ജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കുന്നതിന്റെ ഭാഗമായി വേമ്പനാട്ടു കായലിലെ കരിമീന്‍-പൂമീന്‍ കുഞ്ഞുങ്ങളുടെ നിക്ഷേപം വൈക്കം നഗരസഭ ചെയര്‍പേഴ്സണ്‍ രാധികാ ശ്യം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കുന്നതിന്റെ ഭാഗമായി വേമ്പനാട്ടു കായലില്‍ 50,000 പൂമീന്‍ കുഞ്ഞുങ്ങളെയും, 75,000 കരിമീന്‍ കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ രാധികാ ശ്യം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് അസി. ഡയറക്ടര്‍ ഡോ. ജാസ്മിന്‍ കെ ജോസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിന്ധു സജീവന്‍, എന്‍ അയ്യപ്പന്‍, പ്രീത രാജേഷ്, കൗണ്‍സിലര്‍മാരായ എസ് ഹരിദാസന്‍ നായര്‍, അശോകന്‍ വെള്ളവേലി, ബിന്ദു ഷാജി,  ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്യം, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി.എസ് പ്രിയമോള്‍ എന്നിവര്‍ പങ്കെടുത്തു.